ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണയാളെ സാഹസികമായി രക്ഷിച്ച്‌ ആർ.പി.എഫ് കോണ്‍സ്റ്റബിള്‍. ഉത്തരാഖണ്ഡിലെ ലക്‌സർ റെയില്‍വേ സ്റ്റേഷനിലാണ് വലിയൊരു വിപത്ത് ഒഴിവായത്.റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഭക്ഷണം വാങ്ങി വന്ന യാത്രക്കാരൻ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കവേ കാല്‍ വഴുതി ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നു.

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിക്കിടന്ന ഇയാളെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ കെ സുമതി ശ്രദ്ധിക്കുന്നു. പെട്ടെന്നുതന്നെ ട്രെയിൻ വേഗത കൂട്ടുന്നതിനു മുമ്ബ് ഓടിയെത്തി ട്രാക്കില്‍ വീഴാതെ അയാളെ സുമതി വലിച്ചു.ഉദ്യോഗസ്ഥ ആദ്യം അയാളുടെ തല ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചു. ട്രെയിൻ അടിയന്തരമായി നിർത്തിയ ശേഷം മറ്റ് യാത്രക്കാരുടെ സഹായത്തോടെ സുരക്ഷിതമായി പുറത്തെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജമ്മു താവി എക്‌സ്പ്രസില്‍ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. സംഭവത്തിന്റെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം തന്നെ പ്രചരിച്ചിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആർ.പി.എഫ് സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക