നടിയും നർത്തകിയുമാണ് മലയാളികളുടെ പ്രിയതാരം നവ്യ നായർ. അഭിനയത്തില്‍ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും, സ്റ്റേജ് ഷോകളിലൂടെയും താരം ആരാധകർക്കു മുന്നില്‍ എത്താറുണ്ട്. അടുത്തിടെ തിരുവനന്തപുരത്ത് ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുന്ന നവ്യ നായരുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്ലറ്റില്‍ നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് നല്‍കിയത്. ഇതു ചോദ്യം ചെയ്യുകയും സംഘാടകരെ തിരുത്തുകയും ചെയ്യുന്നതാണ് വീഡിയോ.

തനിക്ക് രണ്ടു മക്കള്‍ ഇല്ലെന്നും, മകനോ കുടുംബമോ അറിഞ്ഞാല്‍ അവർ എന്തു വിചാരിക്കുമെന്നും താരം വേദിയില്‍ പറഞ്ഞു.”എനിക്ക് യാമിക എന്ന പേരില്‍ മകളുണ്ടെന്നാണ് ബുക്ക്ലറ്റില്‍ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവർ അതല്ലെ മനസിലാക്കുക. എനിക്ക് ഒരു മകനേ ഉള്ളു. ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ച്‌ എഴുതരുത്. വിക്കീപീഡിയയില്‍ എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാൻ അഭിനയിക്കാത്ത ചില സിനിമകളുടെ പേരുകളും അതില്‍ എഴുതിയിട്ടുണ്ട്. അതുവേണങ്കില്‍ ഞാൻ ഏറ്റെടുത്തോളാം. പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാൻ പറ്റില്ല,” നവ്യ നായർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക