
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് ഷഹനയുടെ വീട്ടുകാരുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭർത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹനയുടെ ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ പരാതി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
വണ്ടിത്തടം സ്വദേശി ഷഹന ഷാജി ജീവനൊടുക്കിയത്. സംഭവത്തിൽ തിരുവല്ലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹനയുടെ മരണം. ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങലെ തുടര്‍ന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ ഭര്‍തൃവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു.