വാര്‍ത്താ സമ്മേളനത്തിനിടെ നിര്‍മ്മാതാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. പാളയം പിസി എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടയിലാണ് സംഭവം. സിനിമയുടെ പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങള്‍ എന്താണ് വരാത്തത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിര്‍മാതാവ് നല്‍കിയ മറുപടിയാണ് ധര്‍മജനെ പ്രകോപിപ്പിച്ചത്. മെയ്ന്‍ സ്ട്രീം ആക്‌ട്രേഴ്സ് ആരും വന്നിട്ടില്ല എന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി.

അതെന്ത് വര്‍ത്തമാനമാണ്, ഞങ്ങളാരും മെയിന്‍ സ്ട്രീം ആക്ടേഴ്സ് അല്ലേ? എല്ലാ തിരക്കുകളും മാറ്റിവെച്ച്‌ വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ? വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്, പരിപാടിക്കിടയില്‍ ധര്‍മജന്‍ നിര്‍മാതാവിനോട് ചോദിച്ചു. മെയിന്‍സ്ട്രീം എന്നതിലൂടെ താന്‍ ഉദ്ദേശിച്ചത് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെ ആണെന്നും തന്റെ നാക്കുളുക്കിയതാണെന്നും നിര്‍മാതാവ് പറഞ്ഞു. എന്നാല്‍ നിര്‍മാതാവിന്റെ വാക്ക് തങ്ങളെ വേദനിപ്പിച്ചു എന്ന നിലപാടില്‍ തന്നെ ധര്‍മജന്‍ ഉറച്ച്‌ നിന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഞാന്‍ മെയിന്‍സ്ട്രീമില്‍ ഇല്ലാത്ത ആളാണോ? ബിനു അടിമാലിയോ മഞ്ജു പത്രോസോ മെയിന്‍ സ്ട്രീമില്‍ ഇല്ലാത്തവരാണോ? ഇങ്ങനെ പറയുമ്ബോള്‍ ഞങ്ങളാരായി. രാവിലെ മുതല്‍ രാത്രി വരെ വന്നിരുന്നു പ്രമോഷന്‍ ചെയ്യുന്ന ഞങ്ങള്‍ മണ്ടന്മാര്‍. അങ്ങനെ പറയാന്‍ പാടില്ല’, ധര്‍മജന്‍ പറഞ്ഞു. ഇതിനെ മഞ്ജു പത്രോസ് പിന്തുണയ്ക്കുകയും ചെയ്തു. ഈ പ്രസ് മീറ്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ധര്‍മ്മജന് എതിരെ വിമര്‍ശനങ്ങളും എത്തുന്നുണ്ട്.‌

ചിരകരോട്ട് മൂവിസിന്റെ ബാനറില്‍ ഡോ. സൂരജ് ജോണ്‍ വര്‍ക്കി ആണ് പാളയം പിസി നിര്‍മ്മിക്കുന്നത്. രാഹുല്‍ മാധവ്, കോട്ടയം രമേശ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഎം അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാളയം പിസി. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രസ് മീറ്റ്. ബിനു അടിമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, മഞ്ജു പത്രോസ് എന്നിവരും നിര്‍മ്മാതാവും സംവിധായകനുമാണ് പ്രമോഷന് എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക