മമ്മൂട്ടിയുടേതെന്ന പേരില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ചുക്കി ചുളുങ്ങിയ മുഖവും നരയും കഷണ്ടിയുമായുള്ള മമ്മൂട്ടിയെ ആണ് ചിത്രത്തില്‍ കാണുന്നത്. മമ്മൂട്ടിയുടെ മേക്കപ്പില്ലാത്ത രൂപം എന്ന പേരില്‍ പ്രചരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വിഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

മമ്മൂട്ടി ഫാൻസിന്റെ ഇന്റര്‍നാഷണല്‍ പ്രസിഡന്റായ റോബര്‍ട്ട് കുര്യാക്കോസ് ആണ് വിഡിയോ പങ്കുവച്ചത്. ‘ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥയുടെ വഴി: കാലത്തിന് തോല്‍പ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്.’- എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയുടെ യഥാര്‍ത്ഥ ചിത്രം എഡിറ്റ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരുപാട്പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന് 🙏

Posted by Robert Kuriakose on Wednesday, 25 October 2023

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുമ്ബോള്‍ എന്ന സന്ദേശമടങ്ങിയ ദീര്‍ഘമായ കുറിപ്പിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചത്. പിന്നാലെയാണ് യഥാര്‍ത്ഥ ചിത്രം പുറത്തുവന്നത്. വ്യാജ ചിത്രം സൃഷ്ടിച്ചതിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടര്‍ബോ’ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. കണ്ണൂര്‍ സ്ക്വാഡിന്റെ വൻ വിജയത്തിനു ശേഷം മമ്മൂട്ടി കമ്ബനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. മിഥുന്‍ മാനുവല്‍ തിരക്കഥ എഴുതുന്ന ചിത്രം ആക്‌ഷൻ എന്റര്‍ടെയ്നറാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക