പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്ന ഒരു ചെടിയാണ് മധുര തുളസി. പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരം മധുര തുളസിയുടെ ഇലകള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ ഉണങ്ങിയ ഇല പൊടിച്ചത് ഒരു നുള്ള് ചായയിലും കാപ്പിയിലുമെല്ലാം ഇട്ടാല്‍ മതിനല്ല മധുരമുള്ളതും ഹെല്‍ത്തി ആയതുമായ ചായ കുടിക്കാം.

നമ്മുടെ രാജ്യത്ത് നൂറില്‍ പരം ഉത്പന്നങ്ങളില്‍ മധുര തുളസി ഉപയോഗിക്കുന്നുണ്ട്.പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരക്ക് പകരം മധുര തുളസി ഉപയോഗിക്കാവുന്നതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന സ്റ്റീവിയോള് ഗ്‌ളൈക്കോസൈഡ് (steviol glycoside) രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തുന്നു.ഇതില്‍ കാലോറി പൂജ്യം ആയതു കൊണ്ട് ശരീര ഭാരമുള്ളവര്‍ക്ക് ശരീര ഭാരം കുറക്കുവാനും ഫാറ്റ് കാരണം കുടവയര്‍ ഉള്ളവര്‍ക്ക് കുടവര്‍ കുറക്കുവാനും ഉപകരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതില്‍ അടങ്ങിയിരിക്കുന്ന anti fungal, anti bacterial, anti inflammatory എന്നീ ഘടകങ്ങള്‍ മുടി കൊഴിച്ചിലും താരനും തടയുന്നു. കൂടാതെ ബ്ലഡ്‌ പ്രഷര്‍ കണ്ട്രോള്‍ ചെയ്യുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കുന്നു എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. ഇത്രയൊക്കെ ഔഷധ ഗുണങ്ങളുള്ള ഇതിന് മാജിക്‌ ലീഫ് എന്നും പേര് പറയാറുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക