പ്രോട്ടീന്‍, ജീവകം എ, ജീവകം ബി 6, ജീവകം സി, ഇരുമ്ബ്, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മുരിങ്ങയ്ക്ക. ആന്റിഫംഗല്‍, ആന്‍റിവൈറല്‍, ആന്റീഡിപ്രസന്റ്, ആന്‍റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.

ഒന്ന്: മുരിങ്ങയ്ക്ക ലൈംഗിക ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. ഇത് ബീജസങ്കലന പ്രക്രിയ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ലിബിഡോ (സെക്‌സ് ഡ്രൈവ് അല്ലെങ്കില്‍ സെക്‌സിനോടുള്ള ആഗ്രഹം) മെച്ചപ്പെടുത്തുന്നതിനും ഉദ്ധാരണക്കുറവ് ചികിത്സിക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങള്‍ മുരിങ്ങയ്ക്കയില്‍ അടങ്ങിയിട്ടുണ്ടെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട്: രോഗപ്രതിരോധ പ്രവര്‍ത്തനത്തെയും കൊളാജന്‍ ഉല്‍പാദനത്തെയും പിന്തുണയ്ക്കുന്ന ഒരു ആന്റിഓക്‌സിഡന്റ് പോഷകമായ വിറ്റാമിന്‍ സിയുടെ (vitamin c) മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. ഇതില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്‌ഡിഎ) വ്യക്തമാക്കി.

മൂന്ന്: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് (blood sugar level) നിയന്ത്രിക്കാന്‍ മുരിങ്ങയ്ക്ക സഹായിക്കുന്നു. ഇത് പ്രമേഹസാധ്യത കുറയ്ക്കും. മാത്രമല്ല, ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന പിഗ്മെന്റ് മുരിങ്ങയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.

നാല്: അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങയ്ക്ക. ഇത് സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ എല്ലുകളെ ശക്തമായി നിലനിര്‍ത്തും.

അഞ്ച്: മുരിങ്ങയ്ക്കയിലെ മറ്റൊരു പ്രധാന പോഷകമാണ് നാരുകള്‍. കൂടാതെ, നിയാസിന്‍, റൈബോഫ്ലേവിന്‍, വിറ്റാമിന്‍ ബി 12 തുടങ്ങിയ മറ്റ് ബി വിറ്റാമിനുകളും അവയിലുണ്ട്. നിങ്ങള്‍ക്ക് ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ അവ പ്രധാനമാണ്.

ആറ്: മുരിങ്ങയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിബയോട്ടിക്കുകള്‍ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക