HealthLife StyleNews

ആഴ്ചയിൽ മൂന്ന് തവണ സെക്സിൽ ഏർപ്പെട്ടാൽ 75 മൈൽ ഓടുന്നതിനു തുല്യം; പത്തുവർഷം വരെ പ്രായക്കുറവ് തോന്നിക്കും: വായിക്കാം ലൈംഗികതയുടെ ആരോഗ്യഗുണങ്ങൾ.

ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് ആരോഗ്യത്തിന് വളരെയേറെ നല്ലതെന്നു കണ്ടെത്തല്‍. ഇത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും. സെക്‌സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതു പോലെ ഇതിന്റെ കുറവ് ചില പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. സെക്‌സ് സമയത്തു പുറപ്പെടുവിയ്ക്കുന്ന പല ഹോര്‍മോണുകളും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നവയുമാണ്.

ആരോഗ്യഗുണങ്ങള്‍ ഉള്ളതു പോലെ സെക്‌സിന്റെ കുറവ് പല പ്രശ്‌നങ്ങളും വരുത്തും. പ്രത്യേകിച്ചും പുരുഷന്മാരില്‍. പുരുഷന്മാരില്‍ സെക്‌സിന്റെ കുറവ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തില്‍ ഡിപ്രഷന്‍, ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് വഴി സെക്സ് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും. ഇവ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്. സെക്‌സ് സമയത്ത് സ്ത്രീ, പുരുഷ ശരീരങ്ങളില്‍ നിന്നും എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പ്രകൃതിദത്ത വേദന സംഹാരിയാണ്. ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ശരിയായ രീതിയില്‍ സ്ഖലനം നടക്കാത്ത പുരുഷന്മാരില്‍ സ്വപ്‌നസ്ഖലനം നടക്കാനുള്ള സാധ്യത ഏറെയാണ്. സാധ്യത തീരെ കുറവാണെങ്കിലും പുരുഷന്മാരില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത തീരെ തള്ളിക്കളയാനാകില്ല. ഓര്‍ഗാസം പുരുഷന്മാരില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. ഏറെ ഇടവേളകളുള്ള സെക്‌സ് പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്. ഇടയ്ക്കിടെയുള്ള സെക്‌സ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. പുരുഷ അവയവത്തിന്റെ വലിപ്പം കുറയാനും സെക്‌സിന്റെ കുറവ് ഇട വരുത്തും. ഇത് രക്തപ്രവാഹം കുറയുന്നതു കാരണവും പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവിനും കാരണമാകുന്നു. ഉദ്ധാരണം ഈ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്‌സിജന്‍ പ്രവാഹവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് സെക്സ്. ഒരു ആഴ്ചയില്‍ 3 തവണയെങ്കിലും 15 മിനിറ്റു നേരം സെക്‌സില്‍ ഏര്‍പ്പെടുന്നത് 75 മൈല്‍ ജോഗിംഗിനു തുല്യമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ചുരുക്കത്തില്‍ മറ്റേതു വ്യായാമം ഇല്ലെങ്കിലും സെക്‌സ് പുരുഷന്മാര്‍ക്കു നല്ലൊരു വ്യായാമമാണ് നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button