നിലമ്ബൂര്‍: ബജറ്റില്‍ മദ്യത്തിന് സ്ഥിരമായി നികുതി വര്‍ധിപ്പിക്കുന്നതിനെതിരെ മലപ്പുറം നിലമ്ബൂരില്‍ മദ്യപരുടെ പ്രതിഷേധം. നികുതിദായകരോട് നീതി പുലര്‍ത്തണമെന്നാവശ്യപ്പെട്ടാണ് രണ്ടുപേര്‍ പ്രതിഷേധിച്ചത്. ‘മതത്തിനും രാഷ്ട്രീയത്തിനും ഉപരി, സര്‍വകേരള മദ്യപരെ സംഘടിക്കുവിന്‍, നഷ്ടപ്പെടുവാന്‍ ഇല്ലൊന്നും ദിവസക്കൂലി കാശല്ലാതെ…’ എന്നെഴുതിയ ബാനര്‍ വലിച്ചുകെട്ടിയായിരുന്നു പ്രതിഷേധം.

നികുതി പിന്‍വലിക്കണമെന്നായിരുന്നു ആദ്യം സംസാരിച്ച നിലമ്ബൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്റെ ആവശ്യം. ബജറ്റില്‍ മദ്യത്തിന് വില കൂട്ടിയാല്‍ സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് രണ്ടാമത് സംസാരിച്ച തിരുവമ്ബാടി സ്വദേശി രാജന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പ്രതിഷേധത്തില്‍ മറ്റാരും പങ്കെടുത്തില്ലെങ്കിലും കുറേയധികം പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഉണ്ണിക്കൃഷ്ണന്റെയും രാജന്റെയും നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക