യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ക്ലിഫ് ഹൗസിലേക്ക് നെെറ്റ് മാര്‍ച്ച്‌ പ്രഖ്യാപിച്ച്‌ യൂത്ത് കോണ്‍ഗ്രസ്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് സമരജ്വാല എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കുന്നത്. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിലേക്ക് തന്നെ രാത്രിയിൽ മാർച്ച് സംഘടിപ്പിക്കുന്നത് പ്രതിഷേധം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു പത്തനംതിട്ട അടൂരിലെ വീട് വളഞ്ഞ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച്‌ ഡിസംബര്‍ 20-ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. പിന്നാലെ, അറസ്റ്റിനെതിരേ സംസ്ഥാനത്താകെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ജനുവരി 17 ലേക്ക് മാറ്റി. സെഷൻസ് കോടതിയുടെതാണ് തീരുമാനം. ഇതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജയിൽവാസം ആറു ദിവസം കൂടി നീളും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക