രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലേക്ക് കടക്കുന്നതിനിടെ, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച വനിത പ്രവര്‍ത്തകയ്‌ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. അസം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനെതിരെയാണ് ആരോപണം ഉണ്ടായത്. മുമ്ബ് ആരോപണമുയത്തിയതിന്റെ പേരിൽ അസമിലെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്ത്വത്തിലുണ്ടായിരുന്ന വനിത നേതാവിനെ കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

വ്യാഴാഴ്ച നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കുമെന്നും നീതി തേടുമെന്നും അവര്‍ പറഞ്ഞു. ഞാന്‍ കഴിഞ്ഞ 10 മാസമായി സസ്‌പെന്‍ഷനിലാണ്. ആ സമയത്ത് ഞാന്‍ നീതി തേടി, പക്ഷേ എന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു, കഴിഞ്ഞ 10 മാസമായി ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല, ഞാന്‍ കോണ്‍ഗ്രസില്‍ ആയിരുന്നില്ല, പക്ഷേ ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താൻ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ആളുകള്‍ എന്നോടൊപ്പം പുറത്തുവരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാന്‍ ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കും, ഞങ്ങള്‍ക്ക് നീതി വേണം. അദ്ദേഹം (രാഹുല്‍ ഗാന്ധി) അംഗുരിയിലും അസമിലും എത്തിയപ്പോള്‍, എനിക്കും ‘ന്യായ്’ ലഭിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു. അദ്ദേഹം (രാഹുല്‍ ഗാന്ധി) എനിക്ക് ന്യായ് നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക