‘എന്റെ ലഡു, ജിലേബി, മൈസൂര്‍ പാക്’ എന്ന് കുറിച്ചാണ് മുൻകാല താരം തന്റെ മക്കളെ പരിചയപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത മക്കളുടെ ചിത്രത്തെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വാഗം ചെയ്തത്. അമ്മയുമായുള്ള സാമ്യമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.ഇനി ഇത് ആരുടെ മക്കളാണ് എന്നല്ലേ? ആ കുട്ടികളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ, നടി മാധവിയുടെ ഛായയില്ലേ എന്ന്.

മലയാളികളുടെ എവര്‍ഗ്രീൻ താരങ്ങളിലൊരാളാണ് മാധവി. ആകാശദൂത് എന്നൊരൊറ്റ ചിത്രം മാത്രം മതിയാവും മലയാളികള്‍ക്ക് മാധവിയെ മറക്കാതിരിക്കാൻ. വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ മാധവി ബിസിനസ്സുകാരനായ റാല്‍ഫ് ശര്‍മ്മയ്ക്ക് ഒപ്പം അമേരിക്കയിലാണ് താമസം. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ മൂന്നു മക്കളാണ് മാധവി-റാല്‍ഫ് ദമ്ബതികള്‍ക്ക് ഉള്ളത്.കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാര്‍ത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തൻ, നൊമ്ബരത്തിപൂവ് എന്നിങ്ങനെ പത്തിലേറെ മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന മാധവിയുടെ രണ്ടു ചിത്രങ്ങളാണ് ആകാശദൂതും ഒരു വടക്കൻ വീരഗാഥയും. ഈ കഥാപാത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക