എല്ലാവര്‍ക്കും സുപരിചിതമായ നമ്ബര്‍ പ്ലേറ്റ് നിറങ്ങള്‍ക്കുപരി മറ്റു ചില പ്രത്യേക നിറങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നീല, പച്ച നമ്ബര്‍ പ്ലാറ്റുകള്‍ കണ്ട് നിങ്ങളും ഇത് ആലോചിച്ചിട്ടുണ്ടാകാം. എന്തുകൊണ്ടാണ് നമ്ബര്‍ പ്ലേറ്റുകള്‍ക്ക് കളര്‍ കോഡ് ഉള്ളത്? വ്യക്തികള്‍ക്ക് ഇഷ്ടമനുസരിച്ചു നിറം മാറ്റാന്‍ കഴിയില്ല. ഓരോ നിറങ്ങളും ആ വാഹനം എന്തിനു റോഡ് ഇത് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

വിവിധ നിറങ്ങളുള്ള നമ്ബര്‍ പ്ലേറ്റുകള്‍ എന്തിനുപയോഗിക്കുന്നു എന്ന് നോക്കാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • വെള്ള – കറുപ്പ് : വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത അക്കങ്ങളോട് കൂടിയ പ്ലേറ്റുകള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
  • മഞ്ഞ – കറുപ്പ്: ടാക്‌സി, പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ് മഞ്ഞ പശ്ചാത്തലത്തില്‍ കറുത്ത അക്കങ്ങളോടുകൂടിയ നമ്ബര്‍ പ്ലേറ്റുകള്‍.
  • പച്ച: പ്രകൃതി സൗഹൃദ ഇന്ധനങ്ങളുപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പച്ച പ്ലേറ്റ് ആയിരിക്കും. എന്നാല്‍ അക്കങ്ങള്‍ വെളുത്ത നിറത്തിലാണെങ്കില്‍ അവ സ്വകാര്യ ആവശ്യങ്ങള്‍ക്കും മഞ്ഞ നിറത്തിലാണെങ്കില്‍ വാണിജ്യാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വാഹനങ്ങളാകും.
  • മഞ്ഞ – ചുവപ്പ്: ടെംപററി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കാണ് മഞ്ഞയില്‍ ചുവന്ന അക്കങ്ങളുള്ള നമ്ബര്‍ പ്ലേറ്റ്.
  • ചുവപ്പ് – വെളുപ്പ്: വാഹന ഡീലര്‍മാര്‍ക്കുള്ളതാണ് ഇത്. വില്പനക്ക് മുന്‍പ് വാഹനം ഓടിച്ചു നോക്കി കാര്യക്ഷമത ഉറപ്പു വരുത്തേണ്ടതുള്ളതു കൊണ്ടാണ് ഇത്തരം നമ്ബര്‍ പ്ലേറ്റുകള്‍ നല്‍കുന്നത്.
  • ഡിഫെന്‍സ് നമ്ബര്‍ പ്ലേറ്റ്: പ്രതിരോധ സേനയുടെ വാഹനങ്ങള്‍ക്ക് പ്രത്യേകം നമ്ബര്‍ പ്ലേറ്റ് ഉണ്ട്.
  • കറുപ്പ് – മഞ്ഞ: വാടകക്ക് നല്‍കുന്ന അംഗീകൃത വാഹനങ്ങള്‍ കറുപ്പില്‍ മഞ്ഞ അക്കങ്ങളുള്ള നമ്ബര്‍ പ്ലേറ്റ് ഉപയോഗിക്കണം.
  • നീല – വെള്ള: ഇളം നീലയില്‍ വെള്ള അക്കങ്ങളുള്ള നമ്ബര്‍ പ്ലേറ്റ് ഉപയോഗിക്കുന്നത് വിദേശ കോണ്‍സുലേറ്റിന്റെ വാഹനങ്ങളാണ്. വിവിധ രാജ്യങ്ങളുടെ എംബസ്സികള്‍ക്കു നല്‍കിയിരിക്കുന്ന കോഡുകള്‍ അക്കങ്ങള്‍ക്കൊപ്പം കാണും.

ഇനി പല നിറത്തിലുള്ള നമ്ബര്‍ പ്ലേറ്റുകളുമായി പറക്കുന്ന വാഹനങ്ങള്‍ കണ്ണിലുടക്കുമ്ബോള്‍ ആശയക്കുഴപ്പമൊഴിവാക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക