ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ഒരുപാട് പേര്‍ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. ധാരാളം വെള്ളം കുടിക്കുന്നത് വഴി വായ്നാറ്റം കുറയ്ക്കാം.

വായ ഉണങ്ങിയിരിക്കുമ്ബോള്‍ വായ്നാറ്റം കൂടും. ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കാൻ ശീലിക്കുക. രാവിലെ മാത്രമല്ല വൈകിട്ടും ടൂത്ത് പോസ്റ്റുപയോഗിച്ച്‌ വായും പല്ലും വൃത്തിയായി ബ്രഷ് ചെയ്ത വായ്നാറ്റം കുറയ്ക്കാം. അമിത വായ്നാറ്റം ഉള്ളവര്‍ മല്ലിയില ചവയ്ക്കുന്നതും നല്ലതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആപ്പിള്‍, ഓറഞ്ച് എന്നിവ ഭക്ഷണശേഷം കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും. ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അതുവഴി വായ്നാറ്റം കുറയ്ക്കുകയും ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക