
ആലപ്പുഴ: കായംകുളം എംഎസ്എഫ് കോളജില്‍ റാഗിങ്. സീനിയര്‍ വിദ്യാര്‍ഥികളുടെ ചെരുപ്പെടുക്കാന്‍ പറഞ്ഞത് ചോദ്യം ചെയ്തതിനാണ് എസ്എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി കൂടിയായ ജിഷ്ണുവിന് മര്‍ദനമേറ്റത്. കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച ശേഷം കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്നും ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞാണ് സംഭവം.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോളജിലെ ലഹരി ഉപയോഗവും ലഹരിക്കച്ചവടവും ജിഷ്ണു ഉൾപ്പെടെയുള്ള എസ്‌എഫ്‌ഐ പ്രവർത്തകർ വിഷയമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് എസ്‌എഫ്‌ഐയിലെ ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിച്ചതെന്ന് ജിഷ്‌ണു ആരോപിച്ചു.