പേരാമ്ബ്ര പന്നിമുക്കില്‍ നിന്നും നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. ചേരാപുരം സ്വദേശി അജ്മല്‍ വിസി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍ വലിയ പറമ്ബില്‍ മീത്തല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പേരാമ്ബ്ര ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇരുവരും പിടിയിലായത്.പേരാമ്ബ്രയില്‍ നിന്നും എംഡിഎംഎയുമായി ഇരുവരും വടകര റൂട്ടില്‍ കാറില്‍ പോകുന്നുണ്ടെന്നായിരുന്നു ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരം. ഇതിന് പിന്നാലെ മേപ്പയ്യൂര്‍ പൊലീസും ഡിവൈഎസ്പിയുടെ പേരാമ്ബ്രയിലെ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരില്‍ നിന്നും 14.500 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ എടുക്കുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക