ഇന്ത്യൻ വിപണിയില്‍ മാരുതി സുസുക്കി കഴിഞ്ഞാല്‍ ആളുകള്‍ക്ക് ഏറ്റവും പ്രിയമുള്ള ബ്രാൻഡുകളില്‍ ഒന്നാണ് ഹ്യുണ്ടായി. ബജറ്റിന് ഇണങ്ങിയ മോഡലുകള്‍ മുതല്‍ പ്രീമിയം ഇലക്‌ട്രിക് വാഹന വിഭാഗത്തില്‍ വരെ കമ്ബനിക്ക് സാന്നിധ്യമുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. സാൻട്രോ എന്ന ടോള്‍ബോയ് ഹാച്ച്‌ബാക്കിലൂടെ ആഭ്യന്തര തലത്തില്‍ തുടക്കം കുറിച്ച ബ്രാൻഡ് അതിവേഗമാണ് രാജ്യംവെട്ടിപ്പിടിച്ചത്.2023 നവംബറില്‍ ഹ്യുണ്ടായി മൊത്തം 65,801 കാറുകളാണ് വിറ്റഴിച്ചത്.

മൊത്തം വില്‍പ്പനയില്‍ 49,451 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും 16,350 യൂണിറ്റുകളുടെ കയറ്റുമതിയുമാണ് ഉള്‍പ്പെടുന്നത്. പോയ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച്‌ ഇത്തവണ 2.80 ശതമാനം വര്‍ധനവാണ് കമ്ബനിക്ക് ഇന്ത്യയില്‍ നിന്നും നേടാനാത്. എക്സ്റ്റര്‍, ക്രെറ്റ എന്നിവയുടെ വില്‍പ്പനയാണ് കൊറിയൻ ബ്രാൻഡിന്റെ ശക്തികേന്ദ്രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വര്‍ഷം ഇന്ത്യയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഹ്യുണ്ടായി. ഗ്രാൻഡ് i10 നിയോസ്, ഓറ, എക്സ്റ്റര്‍, വെന്യു, വെര്‍ണ, ക്രെറ്റ, അല്‍കസാര്‍ കോന ഇലക്‌ട്രിക്, അയോണിക് 5 പോലുള്ള വാഹനങ്ങളാണ് ഇപ്പോള്‍ ഹ്യുണ്ടായി നിരയിലുള്ളത്. പുത്തന്‍ ലോഞ്ചുകള്‍ ഹിറ്റായതോടെ ആറ് ലക്ഷം യൂണിറ്റ് ആഭ്യന്തര വില്‍പ്പന നാഴികക്കല്ലുമായി ഈ കലണ്ടര്‍ വര്‍ഷം അവസാനിപ്പിക്കാനാണ് കമ്ബനി ശ്രമിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിറ്റ 5.5 ലക്ഷം യൂണിറ്റാണ് ഇതുവരെയുള്ള മികച്ച പ്രകടനം. ബ്രാൻഡിന്റെ രാജ്യത്തെ ആദ്യത്തെ മൈക്രോ എസ്‌യുവിയായി എക്സ്റ്ററിനെ 2023 ജൂലൈയില്‍ അവതരിപ്പിച്ചതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം. ഇപ്പോള്‍ ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ കൈവരിച്ച്‌ കുതിക്കുകയാണ് വാഹനം. മൈക്രോ എസ്‌യുവി വിഭാഗത്തില്‍ ടാറ്റ പഞ്ചുമായി മുട്ടുന്ന വാഹനം ഫീച്ചര്‍ റിച്ചായാണ് കൊണ്ടുവന്നിരിക്കുന്നത്.

6 ലക്ഷം മുതല്‍ 10.15 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി എക്‌സ്‌റ്ററിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വിലയുടെ കാര്യം വരുമ്ബോള്‍ പഞ്ചിന് പുറമെ മാരുതി ഇഗ്നിസ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗര്‍, മാരുതി ഫ്രോങ്ക്സ്, സിട്രണ്‍ C3 എന്നീ മോഡലുകളുമായും മത്സരം നേരിടേണ്ടി വരുന്നുണ്ട് കമ്ബനിക്ക്. ഇതിനെയെല്ലാം മറികടന്നാണ് എക്സ്റ്ററിന്റെ വിജയം ബ്രാൻഡ് ആഘോഷിക്കുന്നത്.

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി എക്സ്റ്ററിന്റെ ഹൃദയം. ഇത് 82 bhp കരുത്തില്‍ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് എസ്‌യുവിക്കുള്ളത്. 69 bhp, 95 Nm torque നിര്‍മിക്കാൻ കഴിവുള്ള ഒരു സിഎൻജി ഓപ്ഷനും വണ്ടിക്കുണ്ട്. ഇത് ഏകദേശം 27 കിലോമീറ്ററോളം മൈലേജ് നല്‍കാനും കഴിവുള്ളതാണ്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷൻ മാത്രമാണ് സിഎൻജിക്കൊപ്പം കമ്ബനി നല്‍കുന്നത്. സേഫ്റ്റിയുടെ കാര്യത്തിലും ആളിച്ചിരി മുറ്റാണ്.

യാത്രക്കാരുടെ സുരക്ഷക്കായി സ്റ്റാൻഡേര്‍ഡായി തന്നെ 6 എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ് ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എല്ലാ യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഒരു ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഒരു റിയര്‍ വ്യൂ ക്യാമറ പോലുള്ള ഫീച്ചറുകളും എക്സ്റ്ററിന്റെ മോടികൂട്ടുന്നുണ്ട്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച്‌ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വോയ്‌സ് കമാൻഡുകളുള്ള സിംഗിള്‍-പേൻ സണ്‍റൂഫ്, ഡ്യുവല്‍-ക്യാമറ ഡാഷ് ക്യാം തുടങ്ങിയ സൗകര്യങ്ങളും എസ്‌യുവിയിലുണ്ട്.

ഈ വര്‍ഷം പുറത്തിറക്കിയ പുതിയ മോഡലുകളുടെ വിജയത്തെ തുടര്‍ന്ന് കമ്ബനി തങ്ങളുടെ തമിഴ്‌നാട്ടിലെ പ്ലാന്റിലെ ഉത്പാദന ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. നിര്‍മാണം അരലക്ഷം യൂണിറ്റ് വര്‍ധിപ്പിച്ച്‌ 820,000 യൂണിറ്റായി ഉയര്‍ത്തിയതായാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. അയോണിക് 5 ഇവിയുടെ 1,000 യൂണിറ്റുകളും ഈ വര്‍ഷം ഇന്ത്യയില്‍ വിറ്റഴിച്ചതായി കമ്ബനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ സ്മാര്‍ട്ട് കെയര്‍ ക്ലിനിക് കസ്റ്റമര്‍ കണക്റ്റ് പ്രോഗ്രാം പ്രഖ്യാപിക്കുന്നതിനിടയിലാണ് കമ്ബനി സിഒഒയായ തരുണ്‍ ഗാര്‍ഗ് ഇക്കാര്യം അറിയിച്ചത്.ഈ വര്‍ഷം ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയിലായിരുന്ന അയോണിക് 5 ഇലക്‌ട്രിക് എസ്‌യുവി അവതരിപ്പിക്കുന്നത്. ആദ്യ ഇവിയായ കോന ഹിറ്റായില്ലെങ്കിലും അയോണിക്കിലൂടെ പ്രീമിയം നിര കീഴടക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത. 44.95 ലക്ഷം രൂപയുടെ ആമുഖ വിലയിലായിരുന്നു ഇതിനെ പുറത്തിറക്കിയിരുന്നതെങ്കിലും ഇപ്പോള്‍ 45.95 ലക്ഷം രൂപയാണ് വണ്ടിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക