നടനും നർത്തകനുമായ ആർ എല്‍ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ നിറത്തിന്റെ പേരിലുള്ള പരാമർശം വലിയ വിവാദമാണ് സൃഷ്ട്ടിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം വിവാദപരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. ഇതിനിടയില്‍ വിവാദ വിഷയം തന്റെ ‘ഫേസ് ക്രീമിന്’ പരസ്യമാക്കി മാറ്റിയിരിക്കുകയാണ് ഒരു സോഷ്യല്‍ മീഡിയ ഇൻഫ്ളുവന്സർ. ഇതിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനം ഉയരുന്നുണ്ട്.

സോഷ്യല്‍ മീഡിയ താരം സുവൈബത്തുല്‍ അസ്ലാമിയയാണ് ‘സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേള്‍ക്കാതിരിക്കാൻ തന്റെ ഫേസ് ക്രീം ഉപയോഗിക്കൂവെന്ന്’ ഫേസ്ബുക്കിലൂടെ പരസ്യം ചെയ്തത്. ഇതിനെതിരെയാണ് രൂക്ഷവിമർശനം ഉയർന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു വിഷയം പോലും വിറ്റ് കാശ് ആകുന്നോ കഷ്ട്ടം, വകതിരിവ് ഉണ്ടാവാനുള്ള ക്രീം ഉണ്ടേല്‍ കുറച്ചു പുരട്ട്, ഇതിലും ഭേദം സത്യ ഭാമ തന്നെയായിരുന്നു.. എന്നൊക്കെയാണ് പോസ്റ്റിനു താഴെ വന്ന കമന്റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക