ന്യൂഡൽഹി: അരിയെത്ര എന്ന ചോദ്യത്തിനു പയറഞ്ഞാഴി മറുപടിയെന്ന ചൊല്ല് ഓർമിപ്പിക്കുന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ സിപിഎം പൊളിറ്റ്ബ്യൂറോ യോഗ ശേഷം കേരള ഹൗസിലേക്കു പോകുമ്പോൾ കെ.കെ.രമയെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ വിചിത്ര മറുപടി.

ചോദ്യം: എം.എം മണിയുടെ പരാമർശം വലിയ തോതിൽ വിവാദം ആകുന്നുണ്ടല്ലോ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി: നല്ല മഴ വന്നില്ലേ, ഏതായാലും ഇവിടെ വന്നപ്പോൾ… അല്ലേ?

ചോദ്യം വീണ്ടും: ആദ്യം കെ.കെ.രമയ്ക്കെതിരെയായിരുന്നു പരാമർശം…

മുഖ്യമന്ത്രി: കുറേ നാളായിട്ട് മഴ ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ..മഴ നല്ലോണം വന്നില്ലേ?’

വ്യാഴാഴ്ച വൈകിട്ട് നിയമസഭയിലായിരുന്നു രമയ്ക്കെതിരെ മണിയുടെ പരാമർശം. അന്ന് അതിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിന്നീടു പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക