മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘കാതല്‍’ നാളെ മുതല്‍ തിയറ്ററുകളിലേക്ക്. ഇപ്പോള്‍ സിനിമയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരുടെ തിരക്കഥയില്‍ ജിയോ ബേബിയാണ് കാതല്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്ബനി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് വിതരണം ചെയ്യുന്നത്.

വളരെ വേറിട്ട കഥാപരിസരമാണ് കാതലിന്റേതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു സ്വവര്‍ഗാനുരാഗിയോട് സമൂഹം പുലര്‍ത്തുന്ന മനോഭാവം ചിത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും മമ്മൂട്ടിയാണ് സ്വവര്‍ഗാനുരാഗിയുടെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യന്നുണ്ട്. സിനിമ ഗ്രൂപ്പുകളില്‍ അടക്കം ഇത് വലിയ ചര്‍ച്ചയായിട്ടുമുണ്ട്. സങ്കീര്‍ണമായ കഥാപരിസരമാണ് ചിത്രത്തിന്റേതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാതലാണ് ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴ് മലയാള സിനിമകളില്‍ ഒരെണ്ണം. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് കൂടുതല്‍ സ്രെദ്ധയാര്‍ജിക്കാൻ പോകുന്നതെന്ന് പനോരമയിലെ ജൂറി അംഗമായ കെ.പി.വ്യാസന്‍ പറയുന്നുണ്ട്. കാതലിലെ കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടി കാണിച്ച ധൈര്യം അപാരമാണെന്നും ഈ സിനിമയും മമ്മൂട്ടി എന്ന നടന്റെ പ്രകടനം കാണികളെ അമ്ബരിപ്പിക്കുമെന്നും വ്യാസന്‍ പറയുന്നു. ഗോവ ഫിലിം ഫെസ്റ്റിവലിലെ സര്‍പ്രൈസ് ആയിരിക്കും കാതല്‍ എന്ന ചിത്രമെന്നും അദ്ദേഹം പറഞ്ഞുവെച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക