ഏറ്റവും വലിയ പാമ്ബാണ് അനക്കോണ്ട. മുന്നിലെത്തുന്ന ഇരയെ ഞെരിക്കിക്കൊന്ന് അകത്താക്കുകയാണ് അനക്കോണ്ട ചെയ്യാറുള്ളത്.ബ്രസീല്‍, പെറു, ഗയാന തുടങ്ങിയ ഇടങ്ങളിലും വനങ്ങളിലും ചതുപ്പ് നിലങ്ങളിലുമാണ് സാധാരണയായി ഇവയെ കാണാറുള്ളത്. വലിയൊരു അനക്കോണ്ടയെ കൈകള്‍ മാത്രം ഉപയോഗിച്ച്‌ പിടികൂടുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

ഫ്ളോറിഡയിലെ മിയാമിയിലെ മൃഗശാലയിലെ ജീവനക്കാരനാണ് മൈക്ക് ഹോള്‍സ്റ്റണ്‍. ഇദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. പാമ്ബിനെ പിടികൂടിയത് ആകട്ടെ തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ നിന്നുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെയും വിവിധതരത്തിലുള്ള വന്യമൃഗങ്ങള്‍ക്ക് ഒപ്പമുള്ള വീഡിയോ ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. ചതുപ്പ് നിലത്തു നിന്നുമാണ് പാമ്ബിനെ പിടികൂടുന്നത്. അതിനിടെ ചുരുണ്ട് കൂടാന്‍ ശ്രമിക്കുന്ന പാമ്ബിന്റെ നെറുകയിലൊരു ചുംബനവും കൊടുക്കുന്നത് വീഡിയോയില്‍ കാണാം.11. 2 മില്യണ്‍ ആളുകള്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക