നവകേരള സദസ്സിനായി സ്കൂൾ വിദ്യാർഥികളെ റോഡരികിൽ നിർത്തി മുദ്രാവാക്യം വിളിപ്പിച്ചു. കണ്ണൂർ തലശ്ശേരി ചമ്പാട് എൽപി സ്കൂളിലെ വിദ്യാർഥികളെയാണ് പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചത്. സംഭവത്തിൽ എംഎസ്എഫ് ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോഴാണ് റോഡരികിൽ നിൽകുന്ന കുട്ടികൾ മുദ്രാവാക്യം വിളിക്കുന്നത്. സ്കൂൾ യൂണിഫോമിലാണ് കുട്ടികൾ റോഡരികിൽ നിന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ. അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ, കേരള സർക്കാരിന് അഭിവാദ്യങ്ങൾ’ – എന്നാണ് മുദ്രാവാക്യം. കുട്ടികൾ മുദ്രാവക്യം വിളിക്കുന്നത് നിർത്തുമ്പോൾ, “വിളിച്ചോ വിളിച്ചോ എന്ന് അടുത്തുനിൽക്കുന്ന അധ്യാപകർ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക