പാലാ നിയോജക മണ്ഡലത്തിലെ കരൂർ പഞ്ചായത്തിലുള്ള വലവൂർ സഹകരണ ബാങ്ക് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ കുത്തകയാണ്. ഇടതുപക്ഷത്തേക്ക് അവർ ചേക്കേറിയതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലും ഫലത്തിൽ വ്യത്യാസം ഒന്നുമുണ്ടായില്ല. 1500ലധികം പാനൽ വോട്ടുകളുടെ ബലത്തിൽ ബാങ്ക് ഭരണം മാണി ഗ്രൂപ്പ് നിലനിർത്തി. കുത്തക ഭരണസമിതികൾ നടത്തിയ ക്രമക്കേടുകൾ മൂലം നിക്ഷേപകർക്ക് ഒരു രൂപ പോലും തിരികെ നൽകാനാവാത്തത്ര ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബാങ്ക് കടന്നുപോകുന്നത് എന്നിരിക്കലും ഭരണത്തിന്റെ ആനുകൂല്യത്തിൽ ചേർത്ത് എടുത്ത സ്വന്തം മെമ്പർഷിപ്പുകൾ ആണ് കേരള കോൺഗ്രസ് മാണി വിഭാഗത്തെ അധികാരം നിലനിർത്താൻ സഹായിച്ചത്.

നിലവിലെ പ്രസിഡന്റിനോട് വിരോധം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തരക്കേടില്ലാത്ത ഭൂരിപക്ഷത്തിൽ വിജയിച്ച ഭരണം ഉറപ്പിച്ചെങ്കിലും ഭരണവിരുദ്ധ വികാരം ശക്തമാണ് എന്ന് തെളിയിക്കുന്ന നിലയിലാണ് വോട്ടിംഗ് പാറ്റേൺ. യുഡിഎഫ് പക്ഷത്ത് ആയിരുന്നപ്പോൾ 3500നും 4000നും ഇടയിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന മാണി വിഭാഗം ഇത്തവണ കടന്നുകൂടിയത് 1500 മുതൽ 2000 വോട്ടുകളുടെ വരെ ഭൂരിപക്ഷത്തിലാണ്. ഇതിൽ തന്നെ ഭരണം മുന്നണിയുടെ പാനലിൽ നിന്ന് മത്സരിച്ചവരിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ചത് നിലവിലെ പ്രസിഡന്റും, കേരള കോൺഗ്രസ് നിയോജകമണ്ഡലം മുൻ പ്രസിഡന്റുമായിരുന്ന ഫിലിപ്പ് കുഴികുളത്തിന് ആണ്. വോട്ട് കുറവ് ലഭിച്ചു എന്നത് മാത്രമല്ല ചില വോട്ടർമാർ ബാലറ്റ് പേപ്പറിൽ അദ്ദേഹത്തിന്റെ പേര്/ ക്രമനമ്പരിന് നേരെ കള്ളൻ എന്ന് രേഖപ്പെടുത്തി എന്നും കൗണ്ടിംഗ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നു.

യുഡിഎഫ് നിരയിലെ യുവ താരോദയം:

യുഡിഎഫ് പാനലിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ ഏറ്റവും വോട്ട് സമാഹരിച്ചത് 1405 വോട്ട് നേടിയ അലൻ കക്കാട്ടിലാണ്. വലവൂർ ബാങ്കിന്റെയും കേരള കോൺഗ്രസ് പാർട്ടിയുടെയും സ്ഥാപക നേതാവായ സഖറിയ കക്കാട്ടിലിന്റെ കൊച്ചുമകൻ കൂടിയായ ഈ യുവാവ് ന്യൂസിലൻഡിൽ നിന്നും എം ബി എ ബിരുദം നേടിയിട്ടുള്ള ആളാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ് പൊതുപ്രവർത്തകനായ അലൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പഞ്ചായത്തിന് പുറത്തുനിന്നും അന്യ ജില്ലകളിൽ നിന്നും വരെ വ്യാപകമായി ഭരണസമിതി മെമ്പർഷിപ്പ് ചേർത്തിട്ടും ഇദ്ദേഹത്തിന് 1400ലധികം വോട്ട് സമാഹരിക്കാൻ ആയത് നേട്ടമായി വിലയിരുത്തപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക