ഹരിയാനയിലെ 19കാരനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച്‌ ഇന്റര്‍പോള്‍. ഗുണ്ടാസംഘത്തിന്റെ നേതാവാണ് 19വയസുള്ള ഹരിയാന സ്വദേശിയായ യോകേഷ് കദ്യാൻ. കദ്യാനെതിരെ കൊലപാതകശ്രമത്തിനും ക്രിമിനല്‍ ഗൂഢാലോചനക്കും ആയുധം കൈവശം വെച്ചതിനുമാണ് കേസ്.

ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട കദ്യാൻ ഇപ്പോള്‍ യു.എസില്‍ അഭയം തേടിയിരിക്കുകയാണ്. നിരവധി ഗുണ്ടാസംഘത്തലവൻമാര്‍ വ്യാജപാസ്പോര്‍ട്ടില്‍ ഇന്ത്യ വിട്ടതായി എൻ.ഐ.എയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ചാണ് കദ്യാനും യു.എസിലേക്ക് കടന്നതെന്നാണ് കരുതുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക