വണ്ടിക്ക് തീരെ മൈലേജില്ല. വാഹനമോടിക്കുന്ന ഒട്ടുമിക്കവരുടെയും പരാതിയാണിത്. പെട്രോളിന്റെയും ഡീസലിന്റെയും വിലവച്ചുനോക്കുമ്ബോള്‍ പരമാവധി മൈലേജ് കിട്ടിയില്ലെങ്കിലേ പറ്റൂ. വാഹനത്തിന്റെ മൈലേജ് കൂട്ടാൻ എല്ലാവര്‍ക്കും കഴിയുന്ന ഒരു സിംപിള്‍ ട്രിക്കുമായി എത്തിയിരിക്കുകയാണ് ഒരുസംഘം വിദഗ്ദ്ധര്‍. അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഇവര്‍ പറയുന്ന രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരുവര്‍ഷം പതിനായിരം രൂപയ്ക്ക് മുകളില്‍ ലാഭിക്കാൻ കഴിയും എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഗ്രഹാം കോണ്‍ബോയ് അവകാശപ്പെടുന്നത്. കിടിലൻ മൈലേജ് ലഭിക്കാൻ വാഹനം എപ്പോഴും വൃത്തിയായി സൂക്ഷിക്കാനാണ് ഇവരുടെ ഉപദേശം. വാഹനത്തിന്റെ വൃത്തിയില്ലാത്ത പ്രതലങ്ങള്‍ (വശങ്ങള്‍ ) വായുവിന്റെ സഞ്ചാരം പരിമിതപ്പെടുത്തുകയും അങ്ങനെയുണ്ടാകുന്ന ഘര്‍ഷണം വേഗത കുറയ്ക്കുകയും ചെയ്യും എന്നാണ് പഠനത്തില്‍ വ്യക്തമായത്. എന്നാല്‍ വൃത്തിയുള്ള പ്രതലമാകുമ്ബോള്‍ ഘര്‍ഷണം പരമാവധി കുറയുകയും വാഹനത്തിന് മികച്ച വേഗത കൈവരികയും ചെയ്യും. അതോടെ മൈലേജും കുത്തനെ ഉയരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വര്‍ഷം പതിനായിരം കിലോമീറ്ററിന് മുകളില്‍ ഓട്ടമുള്ളവര്‍ക്ക് ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരുവര്‍ഷം പതിനായിരം രൂപയ്ക്കും ഇരുപതിനായിരം രൂപയ്ക്കും ഇടയില്‍ ലാഭിക്കാൻ കഴിയുമത്രേ. വാഹനം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ അപകടം കുറയ്ക്കാനാവുമെന്നും പഠനത്തില്‍ വ്യക്തമായി. പതിവായി വൃത്തിയാക്കാത്ത വാഹനങ്ങളുടെ വിൻഡ്‌സ്‌ക്രീനില്‍ അഴുക്കും പൊടിയും പറ്റിപ്പിടിച്ചിരിക്കും. രാത്രിയില്‍ ശരിയായ കാഴ്‌ച ലഭിക്കാതിരിക്കാൻ ഇത് കാരണമാവും. അതിലൂടെ അപകടവും സംഭവിക്കാം. മഴക്കാലമാണെങ്കില്‍ ഇക്കാര്യം പ്രത്യേകം പറയേണ്ടതുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക