ഇന്ന് സംവിധായകന്‍ പ്രിയദര്‍ശന്റെ (director Priyadarshan) പിറന്നാള്‍. തിരുവനന്തപുരം മോഡല്‍ സ്കൂളിന്റെ ക്‌ളാസ് മുറികളിലും ഇടനാഴിയിലും തോളില്‍ കയ്യിട്ടു നടന്നു തുടങ്ങിയ രണ്ടു കൂട്ടുകാര്‍ സിനിമയിലേക്ക് ചുവടുവച്ചപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് പതിറ്റാണ്ടുകളോളം ലഭിച്ചത് ക്‌ളാസ്സിക് ഗണത്തില്‍ പെടുത്താവുന്ന ഒരു പിടി നല്ല സിനിമകളും. അതാണ് മോഹന്‍ലാലും (Mohanlal) പ്രിയദര്‍ശനും.

പ്രിയപ്പെട്ട പ്രിയന്റെ ജന്മദിനത്തിന് ഇക്കുറി ലാലിന് വന്നുചേരാന്‍ സാധിച്ചില്ല. രാജസ്ഥാനിലാണ് അദ്ദേഹം ഇപ്പോള്‍. നടന്‍ സിദ്ധിക്കും നിര്‍മാതാവ് ബാദുഷയും സന്നിഹിതരായ വേളയില്‍ കേക്ക് മുറിച്ചതും പ്രിയന് ലാലിന്റെ വീഡിയോ കോള്‍. ഹാപ്പി ബെര്‍ത്ത്ഡേ പറഞ്ഞ ലാലിന് നേരെ പ്രിയന്‍ പിറന്നാള്‍ മധുരം നീട്ടി. ഫോണിലെ ലാല്‍ വായതുറന്നു. കൂടി നിന്നവര്‍ക്കും ഈ അപൂര്‍വ സൗഹൃദക്കാഴ്ച ആസ്വദിക്കാനായി. ഈ നിമിഷം പകര്‍ത്തിയ വീഡിയോ ബാദുഷ പോസ്റ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ചുവടെ കാണാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക