സീരിയില്‍ നടിയോട് ലൊക്കേഷനില്‍ മോശമായി പെരുമാറിയ സംവിധായകന് താരത്തിന്റെ തല്ല്. കനല്‍പൂവ് സീരിയില്‍ സംവിധായകനായ ടി.എസ് സജിക്കാണ് സീരിയലിലെ പ്രധാന താരം ചിലങ്കയില്‍ നിന്ന് മര്‍ദനമേറ്റത്. ലൊക്കേഷനില്‍ വച്ച്‌ നടിയോട് അപമര്യാദയായി പെരുമാറിയ സംവിധായകനെ താരം തല്ലുകയായിരുന്നു.

സംഭവത്തില്‍ ലൊക്കേഷനില്‍ സഹകരിച്ചവരുടെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. കേസുമായി മുന്നോട്ട് പോകുകയാണെന്നും പിന്നീട് വിശദമായ പ്രതികരണം നല്‍കാമെന്നുമാണ് താരത്തിന്റെ വിശദീകരണം. ടി.ആര്‍.പി റേറ്റിങ്ങിലും നല്ലത് പോലെ മുന്നോട്ട് പോകുന്ന സീരിയലാണ് കനല്‍പൂവ്. കോട്ടയം കുഞ്ഞച്ചന്‍ അടക്കമുള്ള സിനിമകള്‍ സമ്മാനിച്ച ടി.എസ് സുരേഷ് ബാബുവിന്റെ സഹോദരന്‍ കൂടിയാണ് ടി.എസ് സജി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സീരിയല്‍ ലൊക്കേഷനിലെ തല്ല് വിവാദമായതോടെ നടിയെ അനുകൂലിച്ച്‌ ഒരുപക്ഷവും സംവിധായകനായി നിലകൊണ്ട് സീരിയല്‍ ഫെര്‍ട്ടേണിറ്റിയും രംഗത്ത് വന്നു കഴിഞ്ഞു. അതേസമയം മലയാളം സീരിയില്‍ ഫെര്‍ട്ടേണിറ്റിയിലെ അംഗമായ സംഗീത മോഹന്‍ അടക്കമുള്ളവര്‍ നടിക്ക് അനുകൂലമായ തീരുമാനമാണ് കൈക്കൊണ്ടതെന്നാണ് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. നിലവില്‍ നടി പൊലീസ് കേസുമായി മുന്നോട്ട് പോകുകയാണ്. കടന്ന് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിക്കുകയാണ് നടി ചെയ്തതെന്നും സംവിധായകന് ചെറുത്ത് നില്‍പ്പിന്റെ ഭാഗമായി നല്ല് ലഭിച്ചെന്നും ലൊക്കേഷനില്‍ തല്‍ക്ഷണം ഉണ്ടായിരുന്നവരുടെ പ്രതികരണം.

സംവിധായകന്റെ മോശം പെരുമാറ്റത്തില്‍ സീരിയല്‍ ഫെര്‍ട്ടേണിറ്റി നടപടി സ്വീകരിച്ചിട്ടില്ലെന്നും സംവിധായനെ പിന്തുണയ്ക്കുകയാണെന്ന ആക്ഷേപവും ഉയരുകയാണ്. കൈരളി ടി.വിയുടെ പ്രധാന ചുമതല വഹിക്കുന്ന സംവിധായകന്‍ അടക്കം സംഘടനാ ഭാഗവാഹികളായ മുന്ന് പേരാണ് സംഭവത്തില്‍ സംവിധായകന് പിന്തുണയുമായി രംഗത്തുള്ളത്.

വിഷയത്തില്‍ ടി.എസ് സജിയെ അടുത്ത ദിവസം പൊലീസ് ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ കുറച്ച്‌ നാളുകളാണ് സംവിധായകനില്‍ നിന്ന് താരത്തിന് പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. പിന്നാലെയാണ് പരസ്യമായി തല്ലി പ്രതികരിക്കുന്ന ഘട്ടത്തിലേക്ക് നടി എത്തിയതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക