മലയാളികളുടെ പ്രിയനായകന്‍ പൃഥ്വിരാജ് സുകുമാരന് ഇന്ന് നാല്പതാം പിറന്നാള്‍. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പെത്തിയ നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കമിട്ടതെങ്കിലും നന്ദനമാണ് ആദ്യം പുറത്തിറങ്ങിയ ചിത്രം. തുടര്‍ന്ന് മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിലെല്ലാം വെന്നികൊടി പറത്തിയ പൃഥ്വി ഇന്നിപ്പോള്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനും സംവിധായകനും നിര്‍മാതാവുമെല്ലാമാണ്. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ കമൽഹാസൻ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.

അഭിനയജീവിതത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെയാണ് നിര്‍മാതാവ്, സംവിധായകന്‍ എന്ന നിലകളിലും പൃഥ്വിരാജ് വ്യക്തി മികവ് പതിപ്പിച്ചത്. ഇന്ന് മലയാള സിനിമയുടെ വാണിജ്യം മറ്റൊരു രീതിയിലേക്ക് ഉയര്‍ത്താന്‍ പദ്ധതിയിടുമ്ബോള്‍ ആ പദ്ധതികള്‍ക്കെല്ലാം കടിഞ്ഞാണ്‍ വലിക്കുന്നത് പൃഥ്വിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംവിധായകന്‍ എന്ന നിലയിലും നായകനെന്ന നിലയിലും ഇന്ത്യയൊന്നാകെ അറിയപ്പെടാന്‍ പോകുന്ന നിരവധി ചിത്രങ്ങളാണ് പൃഥ്വിയുടേതായി പുറത്തിറങ്ങാനുള്ളത്. നായകനെന്ന നിലയില്‍ നീണ്ട നാല് വര്‍ഷത്തെ പ്രയത്നത്തിന് ശേഷമെത്തുന്ന ആടുജീവിതം പൃഥ്വി എന്ന നടന്റെ മികവ് അളക്കുന്ന സിനിമയാകും. താരമെന്ന നിലയില്‍ കെ ജി എഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റ സലാറില്‍ വലിയൊരു കഥാപാത്രമായി പൃഥ്വി എത്തും.

കെജിഎഫിന് ശേഷം ഹൊംബാളെ നിര്‍മിക്കുന്ന ടൈസണ്‍ എന്ന ചിത്രത്തില്‍ ഒരേസമയം സംവിധായകനായും നായകനായും പൃഥ്വി ഭാഗമാകും. കൂടാതെ ബിസ്ക്കറ്റ് രാജാവ് രാജന്‍ പിള്ളയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ബിസ്കറ്റ് കിങ് എന്ന വെബ്സീരീസ്, പിരീഡ് ഡ്രാമയായ കാളിയന്‍ എന്നിവയെല്ലാം പൃഥ്വിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.

സംവിധായകനെന്ന നിലയില്‍ മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന എമ്ബുരാന്‍, ഹൊംബാളെ പ്രൊഡക്ഷന്‍സിന്‍്റെ കീഴില്‍ പൃഥ്വി ഒരുക്കുന്ന ടൈസണ്‍ എന്നീ സിനിമകളാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക