മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ മാസപ്പടി പറ്റുന്ന സ്ഥാപനങ്ങളിൽ ഒന്നെന്ന് ആരോപണമുള്ള, വിദേശ പഠനത്തിനായി വിദ്യാർഥികളെ കയറ്റി അയക്കുന്ന പ്രമുഖ ഏജൻസിയുടെ ഡയറക്ടറെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമായി നിയമിച്ച സംഭവം വിവാദമാകുന്നു. കേരള കോൺഗ്രസ് ജോസ് കെ മാണി അക്കൗണ്ടിലാണ് നിയമനം നടത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഫണ്ട് സ്വരൂപണത്തിനായി കേരള കോൺഗ്രസും ഈ നിയമനത്തിന്റെ പ്രതിഫലത്തുകയിൽ പങ്കുപറ്റിയിട്ടുണ്ടാവാം എന്നും രാഷ്ട്രീയ വൃത്തങ്ങളിൽ സംശയങ്ങൾ ഉയരുന്നുണ്ട്.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളുടെ അഭാവം മൂലം പൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതിന് കുടപിടിച്ച് കോടികൾ കൊയ്യുന്ന ഏജൻസിയുടെ ഉടമയെ പ്രമുഖ സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായി നിയമിച്ചത് ദുരൂഹവും സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഒറ്റദിവസംകൊണ്ട് കേരളത്തിൽനിന്ന് 7000 വിദ്യാർത്ഥികളെ കാനഡയിലേക്ക് കയറ്റി അയച്ച് ഗിന്നസ് റെക്കോർഡ് നേടിയ സാന്താ മോണിക്കാ എന്ന ഏജൻസിയുടെ ഡയറക്ടറെയാണ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് യൂണിവേഴ്സിറ്റിയിൽ നിന്നു തന്നെ വിവരങ്ങൾ ചോർത്തി വിദേശ റിക്രൂട്ട്മെന്റിന് വിദ്യാർത്ഥികളെ കണ്ടെത്താൻ ഈ സ്വകാര്യ ഏജൻസിക്ക് സഹായം ആകുമോ എന്ന സംശയങ്ങളും ശക്തമാണ്. ഇവരുടെ മോഹന സുന്ദര വാഗ്ദാനങ്ങൾ വിശ്വസിച്ച് ലക്ഷങ്ങൾ വായ്പയെടുത്തു വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾ പലപ്പോഴും അവിടങ്ങളിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് എന്ന വാർത്തകൾ വരുന്നതിനിടയാണ് സർക്കാർ ഇത്തരം ഏജൻസിയുടെ വിശ്വാസ്യത വർധിപ്പിക്കുന്ന ഈ നീക്കം നടത്തിയിരിക്കുന്നത്. അധാർമികമായ ഈ നീക്കത്തിനെതിരെ കേന്ദ്രങ്ങളിൽ നിന്നും കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നും എതിർപ്പ് ഉയരുന്നുണ്ട്.

എന്നാൽ ബിഷപ്പ് പാമ്പ്ലാനി അടക്കമുള്ള പല ബിഷപ്പുമാരുടെയും നോമിനി ആയതുകൊണ്ടാണ് സിൻഡിക്കേറ്റിലേക്ക് ഇവരെ നാമനിർദേശം ചെയ്തതെന്ന് ക്യാപ്സ്യൂൾ ഇറക്കി പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ് കേരള കോൺഗ്രസ്. പാർട്ടിയുടെ കച്ചവട താൽപര്യങ്ങൾക്കായി ബിഷപ്പുമാരുടെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നതിൽ സഭാ നേതൃത്വം അതൃപ്ത്തി രേഖപ്പെടുത്തി എന്നും റിപ്പോർട്ടുകൾ ഉണ്ട്. കേരള കോൺഗ്രസ് പാർട്ടിക്ക് കിട്ടുന്ന പല പദവികളും ഇത്തരത്തിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് എന്ന ആരോപണം നേരത്തെ നിലനിൽക്കുന്നു. പാർട്ടിയുമായി പുലബന്ധമില്ലാത്ത ജോസ് കെ മാണിയുടെ അയൽപക്കക്കാരനെ ഗുരുവായൂർ ദേവസ്വത്തിലേക്ക് നാമനിർദേശം ചെയ്തപ്പോഴും സമാനമായ വിവാദം ഉയർന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക