മരുന്നുകളും ദുരന്തനിവാരണ സാമഗ്രികളുമായി ഇന്ത്യയുടെ വ്യോമസേന വിമാനം ഈജിപ്തിലേക്ക് തിരിച്ചു. റഫാ ഇടനാഴി വഴിയാണ് ഗാസയ്ക്ക് ആവശ്യമായ സഹായമെത്തിക്കുക. പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യ 40 ടണ്‍ അവശ്യവസ്തുക്കളാണ് സഹായമായി എത്തിക്കുന്നത്. 6.5 ടണ്‍ മരുന്നും അനുബന്ധ വസ്തുക്കളും എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി എക്‌സില്‍ കുറിച്ചു.

ആവശ്യമായ ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടാര്‍പോളിനുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, വെള്ളം ശുദ്ധീകരിക്കാനുള്ള വസ്തുക്കള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് പലസ്തീന്‍ ജനതയ്ക്ക് മാനുഷിക സഹായം എത്തിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക