ന്യൂഡല്‍ഹി: കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. പിഎഫ്‌ഐയുടെ അനുബന്ധ സംഘടനകളായായ:

  • റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്),
  • ക്യാമ്ബസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ),
  • ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി),
  • നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്‌ആര്‍ഒ),
  • നാഷണല്‍ വിമന്‍സ് ഫ്രണ്ട്,
  • ജൂനിയര്‍ ഫ്രണ്ട്,
  • എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍,
  • കേരള റിഹാബ് ഫൗണ്ടേഷന്‍ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് ഭീകര സംഘടനകള്‍. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്താണ് നടപടി. സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക