ദുര്‍ഗാപൂജക്കെത്തിയ ബോളിവുഡ് താരം കാജോള്‍ തെന്നി വീഴുന്ന ഒരു വിഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. വേദിയില്‍ നിന്ന് തിരിച്ചിറങ്ങുന്ന സമയത്ത് ഫോണില്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കെ താരം തെന്നി വീഴുകയായിരുന്നു. എന്നാല്‍ ഓടിയെത്തിയ മകൻ കാജോളിനെ ആശ്വസിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ ആരോ പങ്കുവെച്ച ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്രെൻഡിങ് ആവുന്നത്.

കാലിടറിയപ്പോള്‍ താരത്തിന്റെ ഫോണ്‍ കയ്യില്‍ നിന്ന് താഴെ വീണിരുന്നു. ഇത് തിരികെ വെച്ച്‌ വേദനിച്ചു നില്‍ക്കുന്ന കാജോളിനെ സഹോദരി തനിഷ മുഖര്‍ജിയും മകൻ യുഗ് ദേവ്ഗനും ആശ്വസിപ്പിക്കുന്നതും വൈറലായ വിഡിയോയില്‍ കാണാം. ഇതോടെ താരത്തിന്റെ വിശേഷങ്ങള്‍ അന്വേഷിച്ചു ആരാധകരുടെ തിക്കും തിരക്കുമായിരുന്നു സമൂഹ മാധ്യമങ്ങളില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഈ വീഡിയോയ്ക്ക് താഴെ ഒരു ആരാധകൻ കമന്റ് ചെയ്തപ്പോള്‍ മറ്റൊരാള്‍ ഇത് ആര്‍ക്കും സംഭവിക്കാമെന്നും ദൈവത്തിന് നന്ദി അവര്‍ക്ക് കൂടുതല്‍ ഒന്നും സംഭവിച്ചില്ലല്ലോ എന്നും കുറിച്ചു. അതേസമയം, വീഡിയോയില്‍ മകൻ യുഗ് തന്റെ അമ്മയെ സഹായിക്കുന്നതിനെയും സുഖമായിരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനെയും അഭിനന്ദിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക