സമ്മാനമില്ലെന്ന് കരുതി വീട്ടിലെ ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ. മൂലവട്ടം ചെറുവീട്ടില്‍‌ വടക്കേതില്‍ സി.കെ.സുനില്‍കുമാറിനെയാണ് ഭാഗ്യദേവത തേടി വന്നത്.

ബുധനാഴ്ച പത്രം വായിച്ചു ഫലം നോക്കുന്നതിനിടെ ചെറിയ സമ്മാനങ്ങളുടെ നമ്ബറുകള്‍ ഒത്തുനോക്കിയെങ്കിലും സമ്മാനമില്ലെന്ന് കണ്ടതോടെ സുനില്‍കുമാര്‍ ടിക്കറ്റ് ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. സംശയം തോന്നി വീണ്ടും നോക്കിയപ്പോഴാണ് ഒരു കോടിയാണ് ലഭിച്ചതെന്ന് മനസിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാൻഡിലെ ഈ ഓട്ടോഡ്രൈവറാണ് സുനില്‍ കുമാര്‍. വീട് പണയം വച്ചെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കുമ്ബോഴാണ് സുനില്‍കുമാറിനെ ഭാഗ്യദേവത തുണച്ചത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക