ടൂറിസ്റ്റുകളുടെ സ്‌നേഹതീരമാണ് വര്‍ക്കല. അറബിക്കടലിനോട് ചേര്‍ന്ന് പാറക്കൂട്ടങ്ങളും കുന്നുകളും കാണപ്പെടുന്ന തെക്കന്‍ കേരളത്തിലെ ഒരേയൊരു സ്ഥലം. ഈ കുന്നിന്‍പ്രദേശം ‘അറബിക്കടലിന്റെ മുത്ത്’ എന്നാണ് അറിയപ്പെടുന്നത്. നീളമേറിയ കടല്‍ത്തീരമാണ് മറ്റൊരു പ്രത്യേകത. പാപനാശം മുതല്‍ വെറ്റക്കട വരെ നീളുന്ന വിശാലമായ ബീച്ചാണ് വര്‍ക്കലയുടെ മുഖശ്രീ.

ഓരോ വര്‍ഷവും ലോക വിനോദസഞ്ചാരികളുടെ വര്‍ക്കലയിലേക്കുള്ള ഒഴുക്ക് കൂടുകയാണ്. സീസണ്‍ കാലത്ത് പൊതുവെ ശക്തി കുറഞ്ഞ തിരമാലയാണ് വര്‍ക്കലയിലേത്. ഇതാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു കാര്യം. എല്ലാ രാജ്യങ്ങളില്‍ നിന്നും പാപനാശത്തേക്ക് സഞ്ചാരികളെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ ഏറ്റവും അധികം ഹാപ്പിനിങ് പാർട്ടികൾ നടക്കുന്ന ഒരു ലൊക്കേഷൻ കൂടിയാണ് വർക്കല. വിദേശരാജ്യങ്ങളിലെ ക്ലബ് ഹൗസുകളെ അനുസ്മരിക്കുന്ന രീതിയിൽ ആട്ടവും പാട്ടുമായി ടൂറിസ്റ്റുകളും സ്വദേശികളും ഇവിടെ ആടി തകർക്കുന്നു. വർക്കലയിലെ ചില പാർട്ടി വീഡിയോകൾ ചുവടെ കാണാം.