കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലെ കൈയാങ്കളി ദൃശ്യങ്ങള്‍ വൈറല്‍. യുഡിഎഫ് പദയാത്രയിലാണ് പോര്‍വിളിയും കൈയാങ്കളിയുമുണ്ടായത്. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം കാരണം പദയാത്ര സ്വീകരണം പൂര്‍ത്തിയാക്കാതെ അവസാനിപ്പിച്ചു.സംസ്ഥാന വ്യാപകമായി യുഡിഎഫിന്റെ നേത്യത്വത്തില്‍ മണ്ഡല പദയാത്രകള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കരുനാഗപള്ളി ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ യുഡിഎഫ് പദയാത്ര നടത്തിയത്. ആലുംകടവ് ഭാഗത്തായിരുന്നു പദയാത്രയുടെ സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ യാത്ര ആലുംകടവിലേയ്ക്ക് എത്തുന്നതിന് മുൻപ് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ അടി തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കവും പ്രാദേശികമായ മറ്റുചില വിഷയങ്ങളുമായിരുന്നു തര്‍ക്കത്തിന് കാരണം. പദയാത്ര സ്വീകരണകേന്ദ്രത്തിലേയ്ക്ക് എത്തിയപ്പോഴും ഉന്തും തള്ളും പോര്‍വിളികളും തുടരുകയായിരുന്നു. ഇതിനിടയില്‍ മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ജാതീയമായ അധിക്ഷേപങ്ങളും ഉണ്ടായി. തുടര്‍ന്ന് തര്‍ക്കം കാരണം പദയാത്രയുടെ സ്വീകരണം പൂര്‍ത്തിയാക്കാതെ നിര്‍ത്തുകയായിരുന്നു. ഇക്കാര്യം കൊല്ലം ഡിസിസി പരിശോധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക