തൃശൂർ കൈപ്പമംഗലം മൂന്നുപീടികയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് തല്ലി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. അശ്വിൻ എന്ന യുവാവിനാണ് മർദ്ദനമേറ്റത്. മൂന്നുപീടിക സ്വദേശി നവീൻ എന്നയാള്‍ക്കും സംഘർഷത്തില്‍ പരുക്കേറ്റു. ഇരുവരെയും ഇരിങ്ങാലക്കുടയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി.

അക്രമത്തിന് കാരണം ഹെല്‍മറ്റിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പറയപ്പെടുന്നത്. എടുത്ത ഹെല്‍മെറ്റ് യുവാവ് തിരിച്ച്‌ വെക്കാത്തതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് സൂചന. അതിനിടെ ഹെഡ്സെറ്റിനെ ചൊല്ലിയുളള തർക്കമാണെന്ന വാദവുമുയർന്നിട്ടുണ്ട്. എന്നാല്‍ നടുറോഡില്‍ നടന്നത് ലഹരി സംഘങ്ങള്‍ തമ്മിലെ തർക്കമാണോ എന്ന സംശയത്തിലാണ് പൊലീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂർ മൂന്നുപീടികയിൽ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മർദിച്ചു.മൂന്നുപീടിക ബീച്ച് റോഡിൽ ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു മർദ്ദനം. ആറിലധികം പേരുകൾ പെട്ട സംഘമാണ് മർദ്ദിച്ചത്. സംഭവത്തിൽ മൂന്നുപീടിക സ്വദേശികളായ അശ്വിൻ, ജിതിൻ എന്നിവർക്ക് പരിക്കേറ്റു.പരിക്കേറ്റവർ ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. ഹെൽമെറ്റ്‌ എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. മർദ്ദനം കണ്ട നാട്ടുകാർ ആണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. നാട്ടുകാർ ഇടപെട്ടാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. സംഭവം വാർത്തയായതോടെ കൈപ്പമംഗലം പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Posted by Wadakkanchery News / വടക്കാഞ്ചേരി വാർത്തകൾ on Thursday, May 9, 2024

മർദ്ദനമേറ്റവരും മർദ്ദിച്ചവരും പരിചയക്കാരും ഒരേ നാട്ടുകാരുമാണ്. നാട്ടുകാർ ഇടപ്പെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. യുവാവ് പരാതി നല്‍കാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊ ലീസ് അറിയിച്ചു. എന്നാല്‍ വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ പൊതുവിടത്തില്‍ സംഘർഷമുണ്ടാക്കിയതിന് കേസെടുത്തേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക