തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. മഹുവ മൊയ്‌ത്രയുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ കാണാന്‍ രസമുണ്ടെന്ന്‌ പറഞ്ഞ മഹുവ, ഇതിനു പിന്നില്‍ ബിജെപിയുടെ ട്രോള്‍ സേന ആണെന്ന്‌ ആരോപിച്ചു. നാലു ചിത്രങ്ങളാണ്‌ പ്രചരിക്കുന്നത്‌. കോണ്‍ഗ്രസ്‌ എം.പി. ശശി തരൂരിനൊപ്പം മഹുവ പോസ്‌ ചെയ്യുന്നതാണ്‌ രണ്ടു ചിത്രങ്ങള്‍. ഇതില്‍ ഒരെണ്ണം ക്രോപ്‌ ചെയ്‌തതാണ്‌. മറ്റു രണ്ടെണ്ണം മഹുവ ചുരുട്ട്‌ പിടിച്ചിരിക്കുന്നതിന്റെയും ഷാംപെയ്‌ന്‍ കുടിക്കുന്നതിന്റെതുമാണ്‌.

“എന്റെ ചില സ്വകാര്യ ചിത്രങ്ങള്‍ ബിജെപിയുടെ ട്രോള്‍ സേന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്‌ കാണാന്‍ രസമുണ്ട്‌. വെള്ള ബ്ലൗസിനേക്കാള്‍ പച്ച വസ്‌ത്രമാണ്‌ എനിക്കിഷ്‌ടം. പിന്നെ എന്തിനാണ്‌ ക്രോപ്‌ ചെയ്‌ത്‌ ബുദ്ധിമുട്ടുന്നത്‌. അത്താഴ വിരുന്നിലെ ബാക്കിയുള്ളവരെ കൂടി കാണിക്കൂ. ബംഗാളിലെ സ്‌ത്രീകള്‍ ഒരു ജീവിതം നയിക്കുന്നു. അത്‌ നുണയല്ല”- ചിത്രങ്ങള്‍ക്ക്‌ മറുപടിയായി അവര്‍ എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമില്‍ പോസ്‌റ്റ്‌ ചെയ്‌തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“പുകവലി ആരോഗ്യത്തിന്‌ നല്ലതല്ല, ഇത്‌ കാന്‍സറിന്‌ കാരണമാകുന്നു”വെന്ന്‌ ചുരുട്ട്‌ പിടിച്ചിരിക്കുന്ന ചിത്രത്തോട്‌ ഒരാള്‍ പ്രതികരിച്ചപ്പോള്‍ “ഞാന്‍ പുകവലിക്കില്ല, സിഗരറ്റ്‌ കടുത്ത അലര്‍ജിയാണ്‌, ഒരു സുഹൃത്തിന്റെ ചുരുട്ടുമായി തമാശയ്‌ക്ക്‌ പോസ്‌ ചെയ്‌തതാണ്‌” എന്നായിരുന്നു മഹുവയുടെ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക