KeralaNewsSocial

വീട്ടില്‍ ഈ ചെടികള്‍ നട്ട് നോക്കൂ; നെഗറ്റീവ് എനര്‍ജിയെ വലിച്ചെടുക്കും, ധനം കുമിഞ്ഞ് കൂടും, ഈശ്വരാധീനം വര്‍ദ്ധിക്കും: വാസ്തു ശാസ്ത്രം നിഷ്കർഷിക്കുന്നത് ഇങ്ങനെ.

വീട് പണിയുമ്ബോഴും അത് താമസയോഗ്യമാക്കുമ്ബോഴുമെല്ലാം നമ്മള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. വീട് പണിയാൻ ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേന്മ, വീട്ടിലെ ഫര്‍ണിച്ചറുകള്‍, ഉപകരണങ്ങള്‍ അങ്ങനെ എല്ലാം. എന്നാല്‍ വീട് പണിയുമ്ബോഴും ഒരുക്കുമ്ബോഴുമെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് വാസ്‌തു.

ad 1

വീട്ടിലെ ഓരോ വസ്‌തുവിന്റെയും സ്ഥാനം നിര്‍ണയിക്കുന്നതില്‍ വാസ്‌തുവിന് വലിയ പങ്കുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വാസ്‌തു ദോഷങ്ങള്‍ ഭവിക്കാനും ഇടവരും. ദാരിദ്ര്യം, രോഗം, മാനസിക സമ്മര്‍ദ്ദം, കഷ്ടപ്പാടുകള്‍ എന്നിവ ഒഴിയില്ല.ഇക്കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ വീട്ടില്‍ സന്തോഷവും സമാധാനവും നിറയുകയും സമ്ബത്തും ഐശ്വര്യവും ഉണ്ടാവുകയും ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

വീടിന്റെ തെക്കുവശത്തായി പുളിയും വടക്ക് വശത്തായി മാവും നടുകയാണെങ്കില്‍ അത് നെഗറ്റീവ് എനര്‍ജിയെ പിടിച്ചെടുക്കും. കുടുംബാംഗങ്ങളുടെ വിട്ടുമാറാത്ത രോഗാവസ്ഥയ്ക്ക് ശമനം വരുത്തുകയും ചെയ്യും. വീട്ടുകാര്‍ തമ്മിലുള്ള കലഹം ഒഴിവാക്കാനും സഹായിക്കും. വീടിന്റെ കിഴക്ക് വശത്ത് കൂവളം, തുളസി, അരയാല്‍, പ്ളാവ്, വാഴ എന്നിവ നടാം. പടിഞ്ഞാറ് വശത്ത് പേരാല്‍ നടുകയും ചെയ്യുന്നത് നെഗറ്റീവ് എനര്‍ജിയെ നശിപ്പിച്ച്‌ ഐശ്വര്യം പ്രദാനം ചെയ്യുന്നു.

ad 3

കൂവളം, തുളസി തുടങ്ങിയവ നടുന്നത് വീട്ടിലെ രോഗാണുക്കളെ നശിപ്പിക്കും.ചുവന്ന ചെമ്ബരത്തി ചെടി വീടിന്റെ പ്രധാന വാതിലിന്റെ വലത് ഭാഗത്തായി വളര്‍ത്തിയാല്‍ വീട്ടിലേയ്ക്ക് സര്‍വ ഐശ്വര്യവും ധനവും കൊണ്ടുവരും.വീട്ടിലെ തടസങ്ങളും തൊഴിലിടത്തെ പ്രശ്നങ്ങളും മാറാനും സൗഭാഗ്യങ്ങള്‍ തേടിയെത്താനും വീടിന്റെ വടക്ക്- കിഴക്ക് ദിശയിലായി മഞ്ഞള്‍ ചെടി വളര്‍ത്താം. ഈശ്വരാധീനം വര്‍ദ്ധിക്കാനും ശത്രുദോഷം കുറയാനും ഇത് സഹായിക്കും.

ad 5

പടിഞ്ഞാറ് ദിശയില്‍ മഞ്ഞള്‍ ചെടി നട്ടാല്‍ വീട്ടിലെ വാസ്‌തുദോഷങ്ങള്‍ അകലും. കുടുംബാംഗങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാവും. അതേസമയം, വീട്ടിലെ തെക്ക്- പടിഞ്ഞാറ് ദിശയായ കന്നി മൂലയില്‍ ഒരിക്കലും മഞ്ഞള്‍ നടാൻ പാടില്ല. ഇത് വലിയ ദോഷങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാവും. ദാരിദ്ര്യം വിട്ടൊഴിയില്ല, രോഗങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും കുടുംബപ്രശ്നങ്ങളും വര്‍ദ്ധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button