വിമാന യാത്രയ്ക്കിടെ മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാണ്. ഇപ്പോഴിതാ, വിമാനയാത്രക്കായി മദ്യപിച്ച്‌ ലക്കുകെട്ടെത്തിയ ദമ്ബതികളാണ് വാര്‍ത്തകളില്‍ നിറയുന്നത്. രണ്ടുപേരെയും എയര്‍ ഹോസ്റ്റസ് വിമാനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മദ്യലഹരിയിലായിരുന്ന യുവതി തന്നെ ചിത്രീകരിക്കുകയായിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വലിയതോതില്‍ പ്രചരിക്കുന്നത്.

മദ്യപിച്ച്‌ ആടിക്കുഴഞ്ഞെത്തിയ യുവതി ഫ്ലൈറ്റ് അറ്റൻഡൻറ് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദമ്ബതികള്‍ വിമാനത്തില്‍ കയറാനെത്തുമ്ബോള്‍ ഒരു ഫ്ലൈറ്റ് അറ്റൻഡൻറും ഒരു എയര്‍ലൈൻ സ്റ്റാഫും ചേര്‍ന്ന് ഇരുവരെയും തടയുന്നതാണ് വീഡിയോയില്‍ ഉള്ളത്. ദമ്ബതികളെ വാതില്‍ക്കല്‍ തടയുമ്ബോള്‍ മറ്റ് യാത്രക്കാര്‍ വിമാനത്തിലേക്ക് കയറുന്നതും കാണാം. പേര് വെളിപ്പെടുത്താത്ത ഫ്ലൈറ്റ് അറ്റൻഡൻറ്, വിമാനത്തിൻറെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അതിനാല്‍ ദമ്ബതികള്‍ തിരിച്ച്‌ പോകണമെന്നും ആവശ്യപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നിങ്ങള്‍ തിരിച്ച്‌ പോകണമെന്നും നിങ്ങള്‍ക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാൻ കഴിയില്ലെന്നും’ ഫ്ലൈറ്റ് അറ്റൻഡൻറ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് നിങ്ങളെ സഹായിക്കില്ലെന്ന് ഇതിനിടെ മറ്റൊരു സുരക്ഷാ ജീവനക്കാരനും പറയുന്നു. ‘നിങ്ങള്‍ വലിയ തോതില്‍ ഇടപഴകുന്നെന്നും ഉച്ചത്തില്‍ സംസാരിക്കുന്നു,എല്ലാവരില്‍ നിന്നും ശ്രദ്ധ തേടാൻ ശ്രമിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തികള്‍ ഫ്ലൈറ്റ് ജീവനക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും നിങ്ങള്‍ക്ക് വിമാനത്തില്‍ കയറാൻ കഴിയില്ലെന്നും ഫ്ലൈറ്റ് അറ്റൻറൻറ് ആവര്‍ത്തിക്കുന്നു. താൻ വിമാനത്തിൻറെ യാത്ര നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയാണെന്നും എന്നാല്‍ നിങ്ങള്‍ അത് ചെയ്യാൻ തയ്യാറല്ലെന്നും ഫൈറ്റ് അസിസ്റ്റൻറ് ആവര്‍ത്തിക്കുന്നു.

തുടര്‍ന്ന് ഇവരോട് വീണ്ടും വിമാന യാത്ര ചെയ്യാൻ കഴയില്ലെന്ന് അറ്റൻഡൻറ് ആവര്‍ത്തിക്കുന്നു. സ്ത്രീ യാത്രക്കാരി തൻറെ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനെ ഫ്ലൈറ്റ് അറ്റൻഡൻറ് എതിര്‍ക്കുന്നു. ഇത് ഫെഡറല്‍ ഏവിയേഷൻ റെഗുലേഷൻ പ്രകാരം നിയമവിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് മൂന്ന് മിനിറ്റോളമുള്ള വീഡിയോയാണ് Insane Reality Leaks എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ചത്. യാത്രക്കാരായ ദമ്ബതികള്‍ ആരാണെന്ന് വ്യക്തമല്ല. ദമ്ബതികള്‍ യാത്ര തുടരാതെ തിരിച്ച്‌ പോയിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിൻറെ വീഡിയോ കഴിഞ്ഞ ദിവസമാണ് പങ്കുവയ്ക്കപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക