യു.പിയില്‍ മലയാളി വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. മതപരിവര്‍ത്തനം ആരോപിച്ചു കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങള്‍ തിരക്കാൻ പൊലീസ് സ്റ്റേഷനില്‍ പോയ ഫാ.ബാബു ഫ്രാൻസിസാണ് അറസ്റ്റിലായത്. യുപി അലഹാബാദ് രൂപതാ സാമൂഹിക സേവന വിഭാഗം ഡയറക്ടറായ അദ്ദേഹത്തെ ഞായറാഴ്ച നെനി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

വൈദികൻ ഉള്‍പ്പെടെയുള്ളവര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചു പ്രദേശത്തെ ബിജെപി നേതാവ് വൈഭവ്‌നാഥ് ഭാരതി നല്‍കിയ പരാതിയിലാണു നടപടിയെന്നു പൊലീസ് പറഞ്ഞു. പ്രൊട്ടസ്റ്റന്റ് സഭാംഗമായ പാസ്റ്ററെയും സഹോദരനെയും മതപരിവര്‍ത്തനം ആരോപിച്ചു ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരക്കാൻ പൊലീസ് സ്റ്റേഷനില്‍ െചന്നപ്പോഴാണു ഫാ. ബാബു ഫ്രാൻസിസിനെയും അറസ്റ്റ് ചെയ്തതെന്നു രൂപത ചാൻസലര്‍ ഫാ. ഇസിദോര്‍ ഡിസൂസ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക