മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ഫുട്ബോള്‍ ക്ലബ്ബിനെ വാങ്ങാൻ ലുലു ഗ്രൂപ്പ്. ഐഎസ്‌എല്ലില്‍ പന്ത് തട്ടുക എന്ന ലക്ഷ്യത്തോടെയാണ് എം എ യുസഫലി ക്ലബ്ബിനെ സ്വന്തമാക്കുന്നത്. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി യൂസഫലി പ്രാരംഭ ചര്‍ച്ചകള്‍ നടത്തി. ബംഗാളില്‍ വലിയ മാളുകളും ഫുഡ് പാര്‍ക്കുകളും ഉള്‍പ്പെടെ കോടികള്‍ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായി തന്നെയാണ് ഫുട്‌ബോളിലേക്കും നിക്ഷേപം നത്താനുള്ള നീക്കം. നിലവില്‍ ഐലീഗില്‍ കളിക്കുന്ന മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ വാങ്ങുവാനോ ക്ലബില്‍ നിക്ഷേപം നടത്താനോ ആണ് മമത ലുലു ഗ്രൂപ്പിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.ലുലു മൊഹമ്മദന്‍സില്‍ നിക്ഷേപം ഇറക്കുന്ന പക്ഷം സാമ്ബത്തികമായി ക്ലബിന് മികച്ച നിലയിലെത്താൻ സാധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ ബങ്കര്‍ഹില്‍സ് എന്ന ഗ്രൂപ്പാണ് മൊഹമ്മദന്‍സിന്റെ നിക്ഷേകര്‍. ലുലു വരുന്നപക്ഷം ഇവര്‍ ക്ലബുമായുള്ള സഹകരണം അവസാനിപ്പിച്ചേക്കും.ഹരിയാന കേന്ദ്രീകരിച്ച്‌ പുതിയ ക്ലബ് തുടങ്ങാനുള്ള പദ്ധതി ബങ്കര്‍ഹില്ലിന് ഉണ്ട്. ഈ സീസണില്‍ ഹരിയാനയില്‍ നിന്ന് കോര്‍പറേറ്റ് എന്‍ട്രി വഴി ഐലീഗിലെത്താന്‍ ബങ്കര്‍ഹില്ലിന് പദ്ധതിയുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക