ചെറിയ കാര്യങ്ങള്‍ക്ക് പോലും ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമോ എന്ന് പൊലീസിനോട് ചോദ്യവുമായി ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനെതിരെ കുന്നംകുളം പൊലീസ് എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്.

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ബിജെപിയുടെ പോസ്റ്റര്‍ പതിച്ച യുവാവിന്റെ പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കുന്നംകുളം പൊലീസ് എടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത്തരത്തില്‍ കേസെടുക്കുന്ന പൊലീസ് ഓഫീസര്‍മാര്‍ക്ക് റിഫ്രെഷ്മെന്റ് ക്ലാസ് നടത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാണിപ്പയ്യൂര്‍ സ്വദേശി രോഹത് കൃഷ്ണ ഫയല്‍ ചെയ്ത ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. മറ്റാര്‍ക്കും ശല്യമാകാത്ത ചെറിയ കാര്യങ്ങള്‍ക്ക് കേസെടുക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം വ്യക്തമാക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തതിന് പിന്നാലെ വൈദ്യുതി നിയമത്തിലെ വകുപ്പുകളും കൂടെ ചുമത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് കേസിന്റെ വിചാരണ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും തൃശൂര്‍ അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. വെറും ശാസനയില്‍ തീര്‍ക്കാവുന്ന പ്രശ്‌നമായിരുന്നു ഇതെന്നും അനാവശ്യമായി സെഷന്‍സ് കോടതിയിലേക്ക് വലിച്ചു നീട്ടുകയായിരുന്നു എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക