അങ്കാറ: തുര്‍ക്കി പാര്‍ലമെന്റിന് മുന്നിലുണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സ്‌ഫോടനത്തിനായി ചാവേര്‍ കാറില്‍നിന്ന് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി ദൃശ്യത്തിലുള്ളത്. രണ്ടുപേരാണ് കാറില്‍ വന്നിറങ്ങിയത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.30ന് ആയിരുന്നു പാര്‍ലമെന്റിന് സമീപം ചാവേര്‍ സ്‌ഫോടനം.

സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കാര്‍ നിര്‍ത്തി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപത്തേക്ക് ഒരാള്‍ ഓടിയെത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന ആളെ പൊലീസ് വെടിവച്ചു വീഴ്‌ത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രവേശന കവാടത്തിന് മുന്നില്‍ എസ് യു വി നിര്‍ത്തിയശേഷം, ഒരാള്‍ ഇറങ്ങി ഗേറ്റിന് മുന്നിലേക്ക് ഓടുന്നതും തീഗോളമായി മാറുന്നതും എക്സ് പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ പ്രസംഗത്തോടെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയായിരുന്നു ആക്രമണം. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെവരെ കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ നിരോധിത മേഖലയില്‍ കടന്നത് സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക