മരുമകള്‍ തന്നെ പ്രണയിക്കുന്നുവെന്നും വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുവെന്നും സ്ത്രീയുടെ പരാതി. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള ഇപ്പോള്‍ ദില്ലിയില്‍ താമസിക്കുന്ന സ്ത്രീയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. മരുമകള്‍ അവളുമായി ശാരീരികബന്ധത്തിലേർപ്പെടാനും ഒളിച്ചോടി വിവാഹം കഴിക്കാനും തന്നോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും സ്ത്രീ ആരോപിക്കുന്നു. മകനുമായി അവളുടെ വിവാഹം കഴിഞ്ഞ അന്നുമുതല്‍ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ല.

താനും ഭർത്താവും ഒരുമിച്ചിരിക്കുന്നത് പോലും മരുമകള്‍ക്ക് ഇഷ്ടമല്ല എന്നും സ്ത്രീ പറയുന്നു. അമ്മായിഅമ്മയെ ആദ്യം കണ്ടപ്പോള്‍ തന്നെ അവരുമായി പ്രണയത്തിലായിപ്പോയി എന്നാണത്രെ മരുമകള്‍ പറയുന്നത്. ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞപ്പോള്‍ സ്വവർഗാനുരാഗം ഇന്ന് സാധാരണമാണെന്നും മരുമകള്‍ പറഞ്ഞു. ഭർത്താവില്‍ നിന്നും വിവാഹമോചനം നേടി അമ്മായിഅമ്മയോടൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. രണ്ടാളുടേയും ഭർത്താക്കന്മാരെ ഉപേക്ഷിച്ച്‌ ദൂരെ എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയി ഒരുമിച്ച്‌ കഴിയാം എന്നും മരുമകള്‍ പറഞ്ഞതായും അമ്മായിഅമ്മ ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യം മരുമകളുടെ വീട്ടുകാരേയും താൻ അറിയിച്ചിരുന്നു. എന്നാല്‍, അവള്‍ വിവാഹിതയായത് മുതല്‍ അവളുടെ ഉത്തരവാദിത്തം ഭർത്താവിന്റെ വീട്ടുകാർക്കാണ് എന്നാണ് അവർ പറഞ്ഞത്. അത് മാത്രമല്ല, 20 ലക്ഷം രൂപ തരണമെന്നും മരുമകളുടെ വീട്ടുകാർ ആവശ്യപ്പെട്ടു എന്നും സ്ത്രീ ആരോപിക്കുന്നു.തന്റെ മകൻ ചതിക്കപ്പെട്ടതായി തോന്നി എന്നും എങ്ങനെ എങ്കിലും മരുമകളില്‍ നിന്നും രക്ഷ നേടാനാണ് താൻ ഇപ്പോള്‍ ഇത് പരിഹരിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത് എന്നും ഇവർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക