ലോക്‌സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് വൈകാതെ കടക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടന്നിട്ടില്ല. എവിടെ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകളുണ്ടാകും. ഈ ചര്‍ച്ചകളിലേക്ക് വൈകാതെ പാര്‍ട്ടി കടക്കണമെന്നാണ് ആഗ്രഹമെന്ന് ബല്‍റാം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവി പ്രസ്‌കോണ്‍ഫറസിലായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ യുഡിഎഫ് മത്സരിക്കുകയും 19 സീറ്റില്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇതില്‍ കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് ചേക്കേറിയതോടെ തോമസ് ചാഴികാടന്‍ ഇടതിനൊപ്പമായി. പതിനഞ്ചും കോണ്‍ഗ്രസിന്റെ എംപിമാരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലെ എംപിമാര്‍ തന്നെ വരുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കുകയാണെങ്കില്‍ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ തീരുമാനിച്ച്‌ മുന്നോട്ട് പോകും. സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനമെന്നും ബല്‍റാം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയില്‍ പരാജയപ്പെട്ട ബല്‍റാമിനെ തൃശൂരില്‍ നിന്ന് ലോക്‌സഭയിലെത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ ശക്തമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിറ്റിങ് എംപിയായ ടി.എന്‍ പ്രതാപന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. അങ്ങനെയെങ്കില്‍ പ്രതാപന് പകരമായിട്ടാകും ബല്‍റാമിനെ പരിഗണിക്കുക.

ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന സീറ്റാണ് തൃശൂര്‍. അപ്രതീക്ഷിത നീക്കമൊന്നും സംഭവിച്ചില്ലെങ്കില്‍ ഇത്തവണയും സുരേഷ് ഗോപി തന്നെയായിരിക്കും ബിജെപി സ്ഥനാര്‍ഥി. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരില്‍ സുരേഷ് ഗോപി തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. തൃശൂരില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സുരേഷ് ഗോപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇത് മുന്നില്‍ കണ്ടാണ് തൃശൂരില്‍ സുരേഷ് ഗോപി സജീവമായി തുടരുന്നത്. സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ സുരേഷ് ഗോപി മടിച്ചത് തൃശൂര്‍ മുന്നില്‍ കണ്ടാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക