രണ്ടുവയസുള്ള കുട്ടിയെ സ്‌കൂട്ടറിന് പിന്നില്‍ നിർത്തി അശ്രദ്ധമായി സ്‌കൂട്ടർ ഓടിച്ച സംഭവത്തില്‍ പിതാവിനെതിരെ കേസ്. മുള്ളൂർ സ്വദേശി ഹരിക്കെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. അമല പറപ്പൂർ റൂട്ടില്‍ ചിറ്റിലപ്പിള്ളി ഐ ഇ എസ് എൻജിനീയറിങ് കോളേജിനടുത്ത് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് പൊലീസ് ഹരിക്കെതിരെ കേസെടുത്തത്.

അമല ഭാഗത്തുനിന്നും ചിറ്റിലപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് കുട്ടിയെ സീറ്റിന് മുകളില്‍ നിർത്തി ഇയാള്‍ സ്‌കൂട്ടർ ഓടിച്ചു പോയത്. പുറകില്‍ സഞ്ചരിക്കുകയായിരുന്നവർ ദൃശ്യം പകർത്തി പൊലീസിന് കൈമാറുകയായിരുന്നു. രണ്ട് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. അപകടകരമായ രീതിയില്‍ കുട്ടിയുമായി സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക