തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി. മാപ്രാണം ബസ് സ്റ്റോപ്പിന് അടുത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലാണ് സംഭവം. ബാങ്കിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ബാങ്കിലെ ലോക്കര്‍ മുറിയിലെ ജീവനക്കാരായ മൂന്ന് സ്ത്രീകളാണ് ബോധരഹിതരായി കിടക്കുന്നത് സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ആറ് മണിയായിട്ടും ഇവര്‍ പുറത്തേക്ക് എത്താത്തതിനാല്‍ ലോക്കര്‍ മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് ഇവര്‍ വീണുകിടക്കുന്നത് കണ്ടെത്തിയത്. പിന്നീട് മൂന്നുപേരെയും ഇരിഞ്ഞാലക്കുടയിലെ ആശുപത്രിയിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക