AccidentAutomotiveFlashKeralaNews
കാര്‍ മരത്തിലിടിച്ച് അപകടം; തൃശൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു
തൃശൂര്‍ കയ്പമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം. പള്ളിത്താനം സ്വദേശി അബ്ദുള്‍ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു.
ad 1
മാടാനിപ്പുര- വഞ്ചിക്കുളം റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുന്ന സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.പുലര്‍ച്ചെ ഒന്നേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തില്‍ ഏഴുപേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4