HealthLife StyleNews

മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആയുസ്സും ആരോഗ്യവും: വിശദമായി വായിക്കുക.

ഒരിക്കലും നമ്മള്‍ നിയന്ത്രിച്ചു വെക്കരുതാത്ത ഒന്നാണ് മൂത്രം. ശരീരത്തിന് ശരിയായ വെള്ളം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കാനാണ് കാരണമാകുന്നത്. മൂത്രത്തിന്റെ നിറം നോക്കി ശരീരത്തെ എങ്ങനെ വിലയിരുത്താം എന്ന് നോക്കാം.

ad 1

മൂത്രത്തിന്റെ നിറം, അത് പുറത്ത് പോകുമ്ബോഴുള്ള ശരീരത്തിന്റെ പ്രതികരണം, ഗന്ധം എന്നിവ പല രോഗങ്ങളുടെയും സൂചനയായാണ് കണക്കാക്കുന്നത്. ആരോഗ്യവും അനാരോഗ്യവും എല്ലാം മൂത്രത്തിന്റെ നിറം നോക്കി മനസ്സിലാക്കാം. മൂത്രത്തിന്റെ നിറത്തിലറിയാം ആരോഗ്യത്തിലുണ്ടാകുന്ന അപാകതകള്‍. രോഗവും രോഗലക്ഷണവുമെല്ലാം ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

സാധാരണഗതിയില്‍ ഇളംമഞ്ഞ നിറത്തോടുകൂടിയോ, അല്ലാതെയോ അണ് മൂത്രം പുറത്ത് പോകുന്നത്. എന്നാല്‍ മൂത്രത്തില്‍ പഴുപ്പിന്റെ സൂചനകള്‍ കണ്ടാല്‍ അണുബാധ കഠിനമാകുന്നു എന്നതാണ് മനസിലാക്കേണ്ടത്. സ്ത്രീകള്‍ക്കാണ് മൂത്രത്തില്‍ പഴുപ്പെങ്കില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകുന്നു.

ad 3

ചുവന്ന നിറത്തിലോ, ഇളം പിങ്ക് നിറത്തിലോ മൂത്രം പുറത്ത് പോകുന്നത് കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം മൂത്രത്തില്‍ രക്തം കലരുന്ന അവസ്ഥയിലാണ് ഇത് സംഭവിക്കുന്നത്. ഹെമാറ്റോറിയ (hematuria) എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. വൃക്ക, മൂത്രാശയം എന്നിവയിലുണ്ടാകുന്ന കല്ല്, ആന്തരിക രക്തസ്രാവം, മൂത്രാശയ കാന്‍സര്‍ എന്നിവയുടെ ലക്ഷണമാണ് മൂത്രത്തില്‍ രക്തം കാണുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം.

ad 5

മൂത്രത്തിന് കടും മഞ്ഞ നിറമാണെങ്കില്‍ അത് ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലെന്നതിന്റെ സൂചനയാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളുടെ സൂചനകളും ഇത്തരത്തിലായിരിക്കും. തവിട് നിറത്തോട് കൂടിയ മൂത്രമാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക,മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലായിരിക്കും ആ സമയത്ത് പലപ്പോഴും. കരള്‍ രോഗങ്ങളും ഇതിലൂടെ ഉണ്ടാവാം. മൂത്രത്തില്‍ പാട പൊലെ പതഞ്ഞ് കാണപ്പെടുകയാണെങ്കില്‍ ഭക്ഷണത്തിലെ പ്രോട്ടീന്റെ അമിത അളവ് മൂലമായിരിക്കാം.

ഇടവിട്ട് മൂത്രശങ്ക ഇുണ്ടാകുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. നിങ്ങള്‍ പ്രമേഹത്തിന്റെ പിടിയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചിലതരം അണുബാധയും ഇതിന് കാരണമാകാറുണ്ട്. അധികം വെള്ളം കുടിക്കാതിരിക്കുകയം എന്നാല്‍ രണ്ടുമണിക്കൂറിനുള്ളില്‍ നിരവധി തവണ മൂത്രശങ്ക ഉണ്ടാകുകയും ചെയ്താല്‍ പ്രമേഹ രോഗ പരിശോധന ഉടന്‍തന്നെ നടത്തുന്നതാണ് ഉചിതം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button