ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്ബില്‍ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പില്‍. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക